Wednesday, June 11, 2008

പ്രാര്‍ത്ഥന

വര്‍ഷങ്ങള്‍ക്കു മുമ്പ്‌
ഒരു കൂട്ടുകാരിയുടെ മുന്നില്‍ വെച്ച്
അവന്‍ അനുജനെ തല്ലി
അതൊരു പുഴക്കരയായിരുന്നു
അകന്നു പോയ അനുജന്‍
പുഴയിലാണെന്നു നാട്ടുകാര്‍
മറുനാട്ടിലാണെന്ന്‌
അയാളും ദൈവവും
ഒടുവില്‍ അയാള്‍ പരാജയപ്പെട്ടു
-ജയിലിലായി
പക്ഷേ
കഷ്ടമെന്നപ്പോള്‍
മറുനാടിനു തോന്നി,
മരിച്ച അനുജനെ
മറുനാടു കൊണ്ടുവന്നു
അന്നു പകല്‍
സൂര്യന്‍ ചിരിച്ചു
ആകാശം ചിരിച്ചു
അകന്നുപോയ അയാളുയെ ഭാര്യയും...
അതൊരു കവിതയാണെന്നു ഞാന്‍
കഥയാണെന്നയാള്‍

4 comments:

ഫസല്‍ ബിനാലി.. June 11, 2008 at 5:05 AM  

അതെ, ഇതൊരു കവിതയോ കഥയോ
രണ്ടുമല്ലാതെ വേറെയെന്ത്?

ശെഫി June 11, 2008 at 6:07 AM  

ഏതായാലും അത്‌ ജീവിതമല്ല അല്ലേ

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) June 11, 2008 at 7:14 AM  

കഥയോ, കവിതയോ ...
എന്ന കാര്യത്തില്‍
ആരെങ്കിലും ഒരു
തീരുമാനമെടുത്താല്
‍കൊളളാമായിരുന്നു.. :)

"മരിച്ച അനുജനെ
തിരിച്ചുനല്‍കാന്‍
കരുണ കാണിച്ചമറുനാട്‌..
എന്തുകൊണ്ട്‌...
ജയില്‍വാസം വിധിക്കപ്പെട്ട്‌
പാഴായിപ്പോയ ജ്യേഷ്ഠണ്റ്റെ
ദിനങ്ങളെ
തിരിച്ചുനല്‍കിയില്ല... ?"

ഏറനാടന്‍ June 11, 2008 at 9:03 AM  

ഇതാണ് കഥ-വിത!!
പെരുത്തിഷ്‌ടായി...

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP