Thursday, June 5, 2008

ഞാന്‍ ജീവിക്കുന്നത്‌

ഞാന്‍ ജീവിക്കുന്നത്‌
സംസ്‌കാര സമ്പന്നരും
ഹൃദയാലുക്കളുമായ
ചിലരുടെ ജീവിതം കണ്ട്‌
കൊതിച്ചിട്ടു തന്നെയാണ്‌
പെട്ടെന്നൊരു ദിവസം
കൂട്ടു കൂടുന്ന ഷെയര്‍ മദ്യത്തില്‍ വെച്ച്‌
ഒരു വയസ്സന്‍ പ്രൊഫസറുടെ
രണ്ടാം ഭാര്യയെ പ്രാപിച്ച കഥ പറയാനല്ല
ചീട്ടു നിരത്തി
ക്ലാവറും ഡെയിമനും തിരഞ്ഞ്‌
ഞായറാഴ്‌ചകളെ കൊല്ലാനല്ല
ഒരു ചെറിയ ഇച്ഛാഭംഗത്തെ
ആത്മഹത്യയോളം പെരുക്കി കാട്ടാനല്ല
പൈങ്കിളികഥകള്‍ കണ്ട്‌
ടി.വി.ക്കു മുമ്പില്‍ മരിക്കാനല്ല
ഞാന്‍ ജീവിക്കുന്നത്‌
അദൃശ്യമായ കാറ്റ്‌ കടലിനെ
തിരമാലകളാക്കി ഉയര്‍ത്തുംപോലെ
ക്ഷണികമെങ്കിലും
ഈ ജീവിതത്തിന്റെ
അതിര്‍ വരമ്പുകളില്‍ തട്ടി വീഴുമ്പോഴും
ഒരു ആനന്ദത്തെ മഴവില്ലുകളായി മനസ്സില്‍
സൂക്ഷിച്ചുകൊണ്ടാവും
ഞാന്‍ ജീവിക്കുന്നത്‌
ഗണികന്‍മാര്‍ക്ക്‌ അടയാളം പറയാന്‍
നഗരത്തിലെ നിരത്തില്‍
ഒരു മഹാന്റെ പ്രതിമയാകാനല്ല
സ്വപ്‌നവാദികളെ കൊന്ന
തീവ്രവാദികള്‍ ലോപിച്ച്‌
മന്ത്രവാദികളാവുമ്പോള്‍
ഓശാന പാടാനല്ല
ഒരു ഗാന്ധി ശുഷ്‌കിച്ചലഞ്ഞൊരു നാട്ടില്‍
വറുതിയില്‍ ചാടി മരിച്ചു വീഴാന്‍
പുലരുകില്ലെന്നൊരു മൊഴിയുമെന്നാലുമീ
ഇരുളില്‍ വെളിച്ചമായ്‌ ചിതറിവീഴാന്‍

10 comments:

ഫസല്‍ ബിനാലി.. June 5, 2008 at 4:30 AM  

ഒരു ഗാന്ധി ശുഷ്‌കിച്ചലഞ്ഞൊരു നാട്ടില്‍
വറുതിയില്‍ ചാടി മരിച്ചു വീഴാന്‍
പുലരുകില്ലെന്നൊരു മൊഴിയുമെന്നാലുമീ
ഇരുളില്‍ വെളിച്ചമായ്‌ ചിതറിവീഴാന്‍

"കൊള്ളാം"

Praveenpoil June 5, 2008 at 7:07 AM  

ഗണികന്‍മാര്‍ക്ക്‌ അടയാളം പറയാന്‍
നഗരത്തിലെ നിരത്തില്‍
ഒരു മഹാന്റെ പ്രതിമയാകാനല്ല
സ്വപ്‌നവാദികളെ കൊന്ന
തീവ്രവാദികള്‍ ലോപിച്ച്‌
മന്ത്രവാദികളാവുമ്പോള്‍
ഓശാന പാടാനല്ല
ഒരു ഗാന്ധി ശുഷ്‌കിച്ചലഞ്ഞൊരു നാട്ടില്‍
വറുതിയില്‍ ചാടി മരിച്ചു വീഴാന്‍
പുലരുകില്ലെന്നൊരു മൊഴിയുമെന്നാലുമീ
ഇരുളില്‍ വെളിച്ചമായ്‌ ചിതറിവീഴാന്‍
കൊള്ളാം നല്ല കവിത (എന്റെ നാട്ടുകാരന്റെ ഇവിടെ കണ്ടതില്‍ സന്തോഷം )
തുടരുക............

(Pls Remove word verification)

ഏറനാടന്‍ June 5, 2008 at 11:48 AM  

താങ്കളെ ബൂലോഗത്ത് കാണാനായതില്‍ ഞാന്‍ സന്തോഷിക്കുന്നു. കവിത ഹൃദ്യമായി. അതില്‍ ആത്മകഥാസ്പര്‍ശം ഉള്ളതുപോലെ.. അതിനേക്കാളുമധികം താങ്കളുടെ ലളിതജീവിതവും സാഹിത്യരംഗത്ത് താങ്കള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ചില പ്രശ്നങ്ങളും അറിഞ്ഞപ്പോള്‍ നേരില്‍ കാണാന്‍ വരെ ആഗ്രഹമുണ്ടായി. ഞാന്‍ കോഴിക്കോടു സ്വദേശിതന്നെയാണ്.

चेगुवेरा ചെഗുവേര June 5, 2008 at 4:22 PM  

അനോണികളെല്ലാം നല്ല തന്തക്കു പിറന്ന ബ്ലോഗര്‍മാരാണ്. അതിനു അപവാദമായി ചിലരുണ്ടാകും...സ്വന്തം പേരില്‍ ബ്ലോഗുന്നവരാരും പരസ്യമായി മറ്റുള്ളവര്‍ മുക്കി തൂറിയതു ഭക്ഷണമാക്കാറില്ല... അനൊണി പേരുകാരിലാണു കള്ളന്മാര്‍ പെരുകുന്നത്. .അതിനാല്‍ മാന്യന്മാരായ അനോണികളേ സംഘടിക്കൂ...തൊഴില്‍ പരമായും മറ്റു വിഷയങങളാലും അനോണി പേരു സ്വീകരിച്ചവരുടെ വരെ അഭിമാ‍നപ്രശ്നമാണിത്...തുടര്‍ന്നു വായിക്കാന്‍ ഇവിടെ ക്ലിക്കുക www.podipooramonline.blogspot.com

മലബാറി June 6, 2008 at 12:47 AM  

സത്യാ..
ആത്മകഥാംശം വരുന്നു വരികളില്‍..
എഴുത്ത് ഇവിടെ കാണുന്നതില്‍ സന്തോഷം.
ഞാന്‍ കൊയിലാണ്ടിക്കാരനാണേ...

ശെഫി June 6, 2008 at 4:50 AM  

ഇവിടെ കണ്ടതില്‍ സന്തോഷം..
കവിത ഇഷ്ട്മായി

Unknown June 7, 2008 at 4:27 AM  

.....പുലരുകില്ലെന്നൊരു മൊഴിയുമെന്നാലുമീ
ഇരുളില്‍ വെളിച്ചമായ്‌ ചിതറിവീഴാന്‍ ....

കവിത കത്തുന്നു,,,
കവിത വേവുന്നു... കവിത ആവിയാവുന്നു സത്യാ.. ജീവിതം മാത്രം പിന്നെയും ബാക്കിയാവുന്നു. അതുകൊണ്ട് തന്നെയാവണം കവിതയുടെ അവസാനം പുതിയ പ്രകാശം... അത് ഏറെ നന്നായി.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ November 11, 2008 at 11:36 PM  

ഇവിടെ കണ്ടതില്‍ സന്തോഷം..
കവിത ഇഷ്ട്മായി

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP