Wednesday, June 11, 2008

പ്രാര്‍ത്ഥന

എല്ലാം എത്ര പെട്ടെന്നായിരുന്നു.
നാട്ടുകാര്‍ ഒരു ആക്ഷന്‍ കമ്മിറ്റിയുണ്ടാക്കിയതും അതിന്‌ കേശവന്‍ നായര്‍ മുന്നില്‍ നിന്നതും. എങ്ങിനേയെങ്കിലും മകളുടെ കല്ല്യാണം കഴിഞ്ഞുപോവണം എന്ന ഒരു ലക്ഷ്യമായിരുന്നു അയാളെ ആ നീചമായ പ്രവര്‍ത്തിക്ക്‌ പ്രേരിപ്പിച്ചത്‌.
സ്വന്തം അനുജനെ കൊന്ന കുറ്റത്തിന്‌ വര്‍ഷങ്ങള്‍ക്കുശേഷം ഒരാള്‍ക്ക്‌ ജയിലില്‍ കിടക്കേണ്ടി വന്നു. വരും തലമുറ അങ്ങിനേയാവും ഇതിനെ കാണുക......
അയാള്‍ സങ്കടത്തോടേയും അമര്‍ഷത്തോടേയും ഓര്‍ത്തു : എവിടേയാവും ശിവന്‍.
പാര്‍വ്വതികുട്ടിയോട്‌ അവന്‍ എന്തോ കുസൃതി കാണിച്ചതിനും അവളെ നുള്ളി വേദനിപ്പിച്ചതിനുമാണ്‌ താനവനെ പേടിപ്പിച്ചതും ചെറുതായി ശിക്ഷിച്ചതും.
പക്ഷേ, അക്കാരണം കൊണ്ട്‌ അവന്‍ നാടു വിട്ടു പോവുമെന്ന്‌ ആരറിഞ്ഞു....
ശിവനെ കാണാതായതും അവനെ താന്‍ തല്ലിയതിന്റെ സാക്ഷിയായ പാര്‍വ്വതികുട്ടിയുടെ വിവരണങ്ങളില്‍ നിന്നുമാണ്‌ നാട്ടുകാര്‍ തന്നെ കൊലയാളിയായി കണ്ടത്‌.
"എല്ലാം തിരുത്താന്‍ അവസരമുണ്ടാവുമോ എന്റെ കാവിലമ്മേ" -കരുണന്‍ നെഞ്ചത്തു കൈ വെച്ചു വിളിച്ചു. "സത്യം മനസ്സിലാക്കി കൊടുക്കാന്‍ എന്നെ സഹായിക്കണേ, എല്ലാവരും എന്നെ അവിശ്വസിക്കുന്ന, ഒറ്റപ്പെടുത്തുന്നു.. ഈ സങ്കടത്തില്‍ നിന്നും എന്നെ രക്ഷിക്കണേ...."
സുഭദ്ര പോലും അവളുടെ വീട്ടുകാരുടെ അഭിപ്രായത്തിലാണ്‌ തന്നെ കാണുന്നതെന്ന്‌ തോന്നുന്നു.. അനിയനെ കൊന്നവന്‍....
അയാള്‍ നിലവിളിച്ചു.
രണ്ടു വാര്‍ഡന്‍മാര്‍ ഓടി വന്നു...
അനുസരണകേടിന്റെ ശിക്ഷ അറിയാവുന്ന അയാള്‍ തല ചായ്‌ചു......
തണുത്ത സിമന്റു തറയില്‍ കിടന്നുകൊണ്ട്‌ മെല്ലെ കരഞ്ഞു....

6 comments:

സത്യചന്ദ്രന്‍ പൊയില്‍കാവ്‌ June 11, 2008 at 3:55 AM  

പ്രശസ്‌ത തിരക്കഥാകൃത്തായ ടി.എ. ഷാഹിദിനുവേണ്ടി സംവിധായകന്‍ ഹരിദാസ്‌ പറഞ്ഞപക്രാരം അവതരിപ്പിച്ച കഥയുടെ മര്‍മ്മം

G.MANU June 12, 2008 at 5:25 AM  

നല്ല ത്രെഡ്

പ്രിയ ഉണ്ണികൃഷ്ണന്‍ June 12, 2008 at 8:15 AM  

മര്‍മ്മത്തു തന്നെ കൊണ്ടു.

നന്നായി ട്ടോ

OAB/ഒഎബി June 12, 2008 at 1:39 PM  

ഇത് ഞാന്‍ കവിത രൂപത്തില്‍ വായിച്ചുവോ..?

ശ്രീ June 15, 2008 at 10:34 PM  

കൊള്ളാമല്ലോ മാഷേ.
:)

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP