Friday, June 7, 2013

വാകച്ചാര്‍ത്ത്

വാകച്ചാര്‍ത്ത് തൊഴുതു വന്നപ്പോള്‍ അവള്‍ക്ക് ഒരു ഉന്മേഷം കൈവന്നതുപോലെ മനുവിന് തോന്നി. പടിഞ്ഞാറെ നടയിലെ തട്ടുകടയില്‍ നിന്നു അവര്‍ ഒരോ ചായ കുടിച്ചു. മനു ഓര്‍ക്കുകയായിരുന്നു ഗുരുവായൂര്‍ അമ്പലത്തിലെ പ്രഭാതത്തിന് എന്തോ ഒരു മാസ്മരികത ഉണ്ടെന്ന് പറഞ്ഞത് നിളയായിരുന്നു. പാവം അവളെ താന്‍ വിവാഹം കഴിക്കുമെന്ന് അവള്‍ വിശ്വസിച്ചിരുന്നു. മുല്ലപ്പൂക്കളുടെ സുഗന്ധമുള്ള സുന്ദരികള്‍ അവരെ കടന്നുപോയി.  എതിരെ വന്ന കസവുമുണ്ടുടുത്ത രണ്ട് ചെറുപ്പക്കാര്‍ തമാശ പറഞ്ഞ് ചിരിച്ചപ്പോള്‍ മനു ചിന്തയില്‍ നിന്നുണര്‍ന്നു. ഇന്നേക്ക് 22 ദിവസമായി മനു ഓര്‍ത്തു. അയാള്‍ ജീവിച്ചിരിപ്പുണ്ടാവുമോ ആവോ......
ഛെ താനെന്തൊരു വിഡ്ഡിയാണ,് താന്‍ കരണം....മനു കുറ്റബോധത്തോടെ ചിന്തിച്ചു ....കൃഷ്ണ വിഗ്രഹങ്ങള്‍ നരത്തിവെച്ച കടയുടെ മുന്നില്‍ അനാമിക നിന്നപ്പോള്‍ മനു അവളെ നോക്കി. അവള്‍ വിഗ്രഹങ്ങളുടെ വിലചോദിക്കാന്‍ തുടങ്ങി. മനു പല വര്‍ണ്ണങ്ങളുള്ള വിഗ്രഹങ്ങളിലേക്ക് നോക്കി നിന്നു. അവന്റെ മനസ്സില്‍ രാജീവനെന്ന വിചിത്ര മനുഷ്യനായിരുന്നു. 
പോകാം  മനുവിനെ തോണ്ടികൊണ്ട് അനാമിക പറഞ്ഞു. 
എന്താ വേണ്ടേ.... മനു ചോദിച്ചു
പോകുമ്പോ വാങ്ങാം... അവള്‍ പറഞ്ഞു
വാങ്ങിക്കോ മൂന്നാമതൊരാള്‍ കൂടെയുള്ളത് ധൈര്യമല്ലേ... മനു ചിരിച്ചകൊണ്ട് പറഞ്ഞു

അവള്‍ക്കും ചിരി വന്നു-അവള്‍ ആലോചിക്കുകയായിരുന്നു- ശരിയാ അച്ഛന്റെ പ്രായമുള്ളവരെപോലും വിശ്വസിക്കാന്‍ പറ്റാത്ത ഈ കാലത്ത് ഒരു അന്യ ചെറുപ്പക്കാരനോടൊപ്പം ഇരുപത്തിരണ്ട് രാപ്പകലുകള്‍ താന്‍ കഴിഞ്ഞിരിക്കുന്നു-തന്നെ ഇനി ആരെങ്കിലും വശ്വസിക്കുമോ - വിശ്വാസത്തെക്കുറിച്ച് ഓര്‍മ്മപ്പെടുന്ന ജ്വല്ലറിയുടെ പരസ്യം അവള്‍ക്ക് ഓര്‍മ്മ വന്നു- ജീവിതം ഭംഗിയുളള ഒരു പരസ്യമാണെന്നും അവള്‍ക്കു തോന്നി - പ്രായപൂര്‍ത്തിയാകാത്ത മകളെ ഇരട്ടി പ്രായമുളള തന്റെ ശിഷ്യന ഏല്‍പിച്ച് മരണത്തിലേക്ക് അകന്ന് പോയ അച്ഛനതറിയില്ലായിരുന്നു. മദ്യപാനിയായ അച്ഛന്‍ വരുത്തിവെച്ച കടങ്ങള്‍ തീര്‍ത്ത് സ്റ്റുഡിയോ വീണ്ടെടുത്ത അയാള്‍ക്ക് ആ പെണ്‍ കുട്ടിയെ സംരക്ഷിക്കാന്‍ കഴിഞ്ഞു പക്ഷെ അയാളെ ആരായി കാണണമെന്നറിയാതെ അവള്‍ കുഴങ്ങുകയാണ്-അച്ഛനും മകളുമാണോ എന്നുവരെയുള്ള അപരിചിതരുടെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ അവര്‍ മുഖം താഴ്ത്തി- അവര്‍ക്കിടയിലേക്ക് കന്നുവന്ന ഐ. ടി ക്കാരനായ പരിഷ്‌കൃതന്‍ അവളെ അങ്ങിനെ തന്നെ കരുതി വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ഒരു രക്ഷിതാവിന്റെ സ്ഥാനത്തുനിന്ന് അതു നടത്തിക്കൊടുക്കാന്‍ അയാള്‍ തയ്യാറായി. സ്വാര്‍ത്ഥതയും കാപട്യവുമില്ലാത്ത ആ സ്‌നേഹത്തിനു മുമ്പില്‍ താന്‍ തളര്‍ന്നുപോകുകയായിരുന്നു. മനുവുമായുള്ള വിവാഹ ദിവസം കാണാതായ രാജീവേട്ടനെ തിരഞ്ഞു പിടിക്കാന്‍ ഇതാ മറ്റൊരത്ഭുതമായി മനു എന്ന ഈ ചെറുപ്പക്കാരന്‍ നാടായ നാടൊക്കെ ചുറ്റുന്നു - പരസ്പരം ബഹുമാനത്തോടെയുള്ള ഒരു യാത്ര. കൃഷ്ണാ, രാജീവേട്ടന്‍ എവിടെയെങ്കിലും ജീവിച്ചിരിക്കണേ അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.


Read more...

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP