Thursday, November 7, 2013


Read more...

Tuesday, September 10, 2013


Read more...

Friday, June 7, 2013

വാകച്ചാര്‍ത്ത്

വാകച്ചാര്‍ത്ത് തൊഴുതു വന്നപ്പോള്‍ അവള്‍ക്ക് ഒരു ഉന്മേഷം കൈവന്നതുപോലെ മനുവിന് തോന്നി. പടിഞ്ഞാറെ നടയിലെ തട്ടുകടയില്‍ നിന്നു അവര്‍ ഒരോ ചായ കുടിച്ചു. മനു ഓര്‍ക്കുകയായിരുന്നു ഗുരുവായൂര്‍ അമ്പലത്തിലെ പ്രഭാതത്തിന് എന്തോ ഒരു മാസ്മരികത ഉണ്ടെന്ന് പറഞ്ഞത് നിളയായിരുന്നു. പാവം അവളെ താന്‍ വിവാഹം കഴിക്കുമെന്ന് അവള്‍ വിശ്വസിച്ചിരുന്നു. മുല്ലപ്പൂക്കളുടെ സുഗന്ധമുള്ള സുന്ദരികള്‍ അവരെ കടന്നുപോയി.  എതിരെ വന്ന കസവുമുണ്ടുടുത്ത രണ്ട് ചെറുപ്പക്കാര്‍ തമാശ പറഞ്ഞ് ചിരിച്ചപ്പോള്‍ മനു ചിന്തയില്‍ നിന്നുണര്‍ന്നു. ഇന്നേക്ക് 22 ദിവസമായി മനു ഓര്‍ത്തു. അയാള്‍ ജീവിച്ചിരിപ്പുണ്ടാവുമോ ആവോ......
ഛെ താനെന്തൊരു വിഡ്ഡിയാണ,് താന്‍ കരണം....മനു കുറ്റബോധത്തോടെ ചിന്തിച്ചു ....കൃഷ്ണ വിഗ്രഹങ്ങള്‍ നരത്തിവെച്ച കടയുടെ മുന്നില്‍ അനാമിക നിന്നപ്പോള്‍ മനു അവളെ നോക്കി. അവള്‍ വിഗ്രഹങ്ങളുടെ വിലചോദിക്കാന്‍ തുടങ്ങി. മനു പല വര്‍ണ്ണങ്ങളുള്ള വിഗ്രഹങ്ങളിലേക്ക് നോക്കി നിന്നു. അവന്റെ മനസ്സില്‍ രാജീവനെന്ന വിചിത്ര മനുഷ്യനായിരുന്നു. 
പോകാം  മനുവിനെ തോണ്ടികൊണ്ട് അനാമിക പറഞ്ഞു. 
എന്താ വേണ്ടേ.... മനു ചോദിച്ചു
പോകുമ്പോ വാങ്ങാം... അവള്‍ പറഞ്ഞു
വാങ്ങിക്കോ മൂന്നാമതൊരാള്‍ കൂടെയുള്ളത് ധൈര്യമല്ലേ... മനു ചിരിച്ചകൊണ്ട് പറഞ്ഞു

അവള്‍ക്കും ചിരി വന്നു-അവള്‍ ആലോചിക്കുകയായിരുന്നു- ശരിയാ അച്ഛന്റെ പ്രായമുള്ളവരെപോലും വിശ്വസിക്കാന്‍ പറ്റാത്ത ഈ കാലത്ത് ഒരു അന്യ ചെറുപ്പക്കാരനോടൊപ്പം ഇരുപത്തിരണ്ട് രാപ്പകലുകള്‍ താന്‍ കഴിഞ്ഞിരിക്കുന്നു-തന്നെ ഇനി ആരെങ്കിലും വശ്വസിക്കുമോ - വിശ്വാസത്തെക്കുറിച്ച് ഓര്‍മ്മപ്പെടുന്ന ജ്വല്ലറിയുടെ പരസ്യം അവള്‍ക്ക് ഓര്‍മ്മ വന്നു- ജീവിതം ഭംഗിയുളള ഒരു പരസ്യമാണെന്നും അവള്‍ക്കു തോന്നി - പ്രായപൂര്‍ത്തിയാകാത്ത മകളെ ഇരട്ടി പ്രായമുളള തന്റെ ശിഷ്യന ഏല്‍പിച്ച് മരണത്തിലേക്ക് അകന്ന് പോയ അച്ഛനതറിയില്ലായിരുന്നു. മദ്യപാനിയായ അച്ഛന്‍ വരുത്തിവെച്ച കടങ്ങള്‍ തീര്‍ത്ത് സ്റ്റുഡിയോ വീണ്ടെടുത്ത അയാള്‍ക്ക് ആ പെണ്‍ കുട്ടിയെ സംരക്ഷിക്കാന്‍ കഴിഞ്ഞു പക്ഷെ അയാളെ ആരായി കാണണമെന്നറിയാതെ അവള്‍ കുഴങ്ങുകയാണ്-അച്ഛനും മകളുമാണോ എന്നുവരെയുള്ള അപരിചിതരുടെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ അവര്‍ മുഖം താഴ്ത്തി- അവര്‍ക്കിടയിലേക്ക് കന്നുവന്ന ഐ. ടി ക്കാരനായ പരിഷ്‌കൃതന്‍ അവളെ അങ്ങിനെ തന്നെ കരുതി വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ഒരു രക്ഷിതാവിന്റെ സ്ഥാനത്തുനിന്ന് അതു നടത്തിക്കൊടുക്കാന്‍ അയാള്‍ തയ്യാറായി. സ്വാര്‍ത്ഥതയും കാപട്യവുമില്ലാത്ത ആ സ്‌നേഹത്തിനു മുമ്പില്‍ താന്‍ തളര്‍ന്നുപോകുകയായിരുന്നു. മനുവുമായുള്ള വിവാഹ ദിവസം കാണാതായ രാജീവേട്ടനെ തിരഞ്ഞു പിടിക്കാന്‍ ഇതാ മറ്റൊരത്ഭുതമായി മനു എന്ന ഈ ചെറുപ്പക്കാരന്‍ നാടായ നാടൊക്കെ ചുറ്റുന്നു - പരസ്പരം ബഹുമാനത്തോടെയുള്ള ഒരു യാത്ര. കൃഷ്ണാ, രാജീവേട്ടന്‍ എവിടെയെങ്കിലും ജീവിച്ചിരിക്കണേ അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.


Read more...

Thursday, May 16, 2013

ഓ മൈ ലിവര്‍JKഹോസ്പിറ്റലിലെ രോഗികള്‍ക്കെല്ലാം വിഷ്ണുവിനെ വളരെ ഇഷ്ടമാണ്. പാവം അമ്മയുടെ ഹൃദയസംബന്ധമായ അസുഖം മാറുന്നതുവരെ അവരെ ചികിത്സിക്കാനായി മകനായ വിഷ്ണുവും JKഹോസ്പിറ്റലില്‍ തന്നെ കഴിയുന്നു. മാത്രമല്ല മറ്റ് രോഗികള്‍ക്കെല്ലാം അവന്‍ ഒരു അത്താണിയുമാണ്. ഹോസ്പിറ്റലിനെ കുറിച്ച് ഒരു അറിവുമില്ലാതെവരുന്ന പുതിയ രോഗികളുടെ ബന്ധുക്കള്‍ അങ്കലാപ്പോടെ നില്‍ക്കുമ്പോള്‍ അവര്‍ക്കുമുമ്പില്‍ വിഷ്ണു ഒരു ദൈവദൂതനെപ്പോലെ എത്തുന്നു. തിരിച്ചു പോകുമ്പോഴും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത 'ഒരാള്‍' എന്ന് അവര്‍ ആ ചെറുപ്പക്കാരനെകൊണ്ട് ആത്മാര്‍ത്ഥമായി പറയുകയും ചെയ്യും. വളരെ അവിചാരിതമായാണ് വിഷ്ണു ഡോക്ടര്‍ ദേവനാരായണനില്‍ നിന്നും മാളുവിനെ കുറിച്ചറിയുന്നത്. ലിവര്‍ കംപ്ലയിനന്റായിരുന്നു അവള്‍ക്ക്. കുറച്ച്കാലം മുമ്പാണ് അത് കണ്ടെത്തിയത്. പെട്ടന്ന് ആവശ്യമായ ചികിത്സവേണം. അവള്‍ക്കിണങ്ങുന്ന രക്തത്തിലുള്ള ലിവര്‍പീസ് കിട്ടണം. അവളുടെ അച്ഛന്‍ ആര്‍. കെ നമ്പ്യാര്‍ കോടീശ്വരനാണെങ്കിലും അയാള്‍ക്ക് നിയമപരമായ കാലതാമസം ചികിത്സക്ക് ആവശ്യമായിരുന്നു. മാത്രമല്ല ഒരേ രക്തത്തിലുള്ള ആള്‍ ദാദാവും വേണം. ഒരുപെണ്‍കുട്ടിയായതിനാല്‍ അവളുടെ ഭാവിയോര്‍ത്ത് ചികിത്സ രഹസ്യമായി നടത്താനായിരുന്നു നമ്പ്യാരുടെ ആഗ്രഹം.

ദേവനാരായണനും ആര്‍. കെ നമ്പ്യാരും പരിചയക്കാരും ഒരേനാട്ടുകാരുമായിരുന്നു. മാളുവിന്റെ അസുഖം അതിന്റെ മൂര്‍ദ്ധന്യത്തിലായിരുന്നു കണ്ടെത്തിയത്. വളരെ യാദൃശ്ചികമായ് അന്നുതന്നെ ചെക്കപ്പിനുശേഷം എത്രയും പെട്ടന്ന് ചികിത്സ വേണമെന്ന് ഡോക്ടര്‍ ദേവനാരായണന്‍ പറഞ്ഞതുമാണ്. പക്ഷേ കരള്‍ കിട്ടാനുള്ള കാലതാമസം അത് നല്കാനുള്ള നിയമപ്രകാരമുള്ള സമയം എല്ലാം മര്യാദക്കാരായ അവരെ കുഴപ്പത്തിലാക്കുകയായിരുന്നു. ഇപ്പോഴിതാ മാളുവിന്റെ അവസ്ഥ വളരെ പരിതാപകരമായിരിക്കുന്നു. അമ്മയില്ലാത്ത കുട്ടിയല്ലേ. ആര്‍. കെ നമ്പ്യാര്‍ വല്ലാത്ത സങ്കടത്തിലാണ്. ഡോക്ടറില്‍നിന്നും കാര്യങ്ങളെല്ലാം മനസ്സിലാക്കിയ വിഷ്ണു തന്റെ അമ്മയെ കുറിച്ചോര്‍ത്തു. അമ്മയുടെ ചികിത്സക്കായി പണം കണ്ടെത്താന്‍ കഴിയാതെ നടക്കുന്ന തനിക്ക് ഡോക്ടര്‍ ദേവനാരായണന്റെ കെയര്‍ഓഫില്‍ ആര്‍. കെ നമ്പ്യാരുടെ ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ ഒരു ജോലികിട്ടിയിരുന്നെങ്കില്‍ എന്നവന്‍ ആഗ്രഹിച്ചു. പെണ്‍മക്കളും മരുമക്കളും സൗകര്യപൂര്‍വ്വം ഒഴിവാക്കിയ തന്നെ ചികിത്സിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന മകനെ ഓര്‍ത്ത് ആ അമ്മയുടെ ഹൃദയം തേങ്ങി .അസുഖത്തിന് അല്പം കുറവുണ്ടാകുന്ന സന്ദര്‍ഭത്തിലവര്‍ വിഷ്ണുവിനോട് പറയും മോനെ ക്ഷമ വേണം പരിശ്രമവും. 'ഒരു കയറ്റത്തിന് ഒരിറക്കമുണ്ടാവും' അവന്‍ നിഷ്‌കളങ്കതയോടെ തലയാട്ടും.

എല്ലാം വളരെ പെട്ടന്നായിരുന്നു. ദേവനാരായണന്റെ യാദൃശ്ചികമായൊരുചോദ്യം ഒരു ജീവന്‍ രക്ഷിക്കാനുള്ള അവസരമായ് വിഷ്ണു അതിനെ കാണുകയും ചെയ്തു. മാളുവിന്റെ അസുഖം മാറ്റാനായി ആര്‍. കെ. നമ്പ്യാര്‍ എന്തും ചെയ്യുമായിരുന്നു. എന്നാല്‍ അയാളുടെ സമ്പത്ത്‌കൊണ്ടൊന്നും ഒരുകാര്യവുമില്ലാതെപോയി എന്ന ഡോക്ടറുടെ ആത്മഗതത്തിന്റെ മറുപടിയെന്നോണമായിരുന്നു വിഷ്ണുവിന്റെ ചോദ്യം! തന്റെ കരളിന്റെ ഒരുഭാഗം കൊടുത്താലോ? ആദ്യം തമശയായ് തോന്നിയ ആ കാര്യം ഒരേ രക്തമാണ് അവര്‍ക്കെന്ന് മനസ്സിലാക്കിയപ്പോള്‍ ആശ്വാസമായും സഹതാപമായും ഡോകടര്‍ ദേവനാരായണനെ ചൂഴ്ന്നു. ഒരു ജീവന്‍ രക്ഷിക്കാന്‍ നിയമത്തിന്റെ അനുവാദം കാത്തുനില്ക്കാന്‍ പിന്നെ അദ്ദേഹം നിന്നില്ല. അങ്ങിനെ ആ ശസ്ത്രക്രിയ നടന്നു. ഏതാനും മാസങ്ങള്‍ക്കുശേഷം മാളു ഹിന്ദി കംപ്ലീറ്റ് ചെയ്യാന്‍ പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയിലേക്ക് പോയി. എന്നാല്‍ അവള്‍ തനിക്ക് കരള്‍ നല്കിയ ചെറുപ്പക്കാരന്‍ ആരെന്ന് കണ്ടിരുന്നില്ല.

Read more...

Wednesday, April 17, 2013

കടക്കെണിക്കണ്ണുകള്‍


പഴയ വീടിന്റെ
ജാലകം വാങ്ങിയപ്പോള്‍
കടക്കെണിയില്‍പെട്ട
രണ്ടു മിഴികളന്നെ
തുറിച്ചുനോക്കിRead more...

കെ.ജെ. യേശുദാസിന്


മലയാളപ്പാട്ടിന്റെ മകരന്ദമേ
മണ്ണില്‍ സ്വരഗംഗയാകുന്നൊരെന്‍ പുണ്യമേ..
പൂവിട്ടുപോവുന്നു നിന്‍മൗലിയില്‍
പുളകങ്ങള്‍കൊള്ളുന്നൊരീ വസന്തം

ആനന്ദദായകം ആത്മാവിലെ
ആന്ദോളനങ്ങള്‍ നിന്‍ സ്വരങ്ങള്‍
അതില്‍ ജന്മനിര്‍വൃതി അറിയുന്നു ഞാന്‍
ആ പാദപത്മത്തില്‍ പ്രണമിച്ചു ഞാന്‍

മറയില്ല ഈ മണ്ണില്‍ ഒരു കാലവും
മലരിട്ട നിന്‍രാഗ സ്വരഗംഗകള്‍
മനസ്സിന്റെ തീരത്തു നില്‍കുന്നു ഞാന്‍
മധു തേടി പാറുന്ന ഒരു ഭംഗമായ്...
Read more...

Saturday, February 2, 2013

വയനാടന്‍ പാട്ട്‌

മരതകപട്ടുടുത്ത മാമലനാട്ടില്‍
മാമ്പൂവിന്‍ മണമുള്ള വയനാട്ടില്‍
ഒരു നല്ല പാട്ടു പാടാന്‍ പോരാമോ
ഒഴുകുന്ന വെണ്‍മേഘ ശലഭങ്ങളേ....
സ്വപ്‌ന ശലഭങ്ങളേ....

വീരന്‍മാര്‍ പട നയിച്ച നാടാണ്‌
വീര പഴശ്ശിതന്‍ നാടാണ്‌
എടച്ചേരി കുങ്കനും
തലയ്‌ക്കല്‍ ചന്തുവും
എന്നെന്നും ജീവിക്കും നാടാണ്‌

സ്വപ്‌നങ്ങള്‍ നെയ്യുന്ന പുല്‍മേട്ടില്‍
സ്വയംവരപാട്ടുകള്‍ പാടാനായ്‌
അരികത്തുവരുമോ നീ കാറ്റേ
വയനാടന്‍ മണമുള്ള പൂങ്കാറ്റേ....

Read more...

Wednesday, January 2, 2013

കൊത്തി കൊത്തി മുറത്തില്‍ കേറിയ പെണ്ണേ.
കൊച്ചിക്കാരന്‍ സിനിമാക്കാരന്‍ ഇനി ഞാന്‍
കോട്ടും സൂട്ടുമണിഞ്ഞുവരും ഞാന്‍ പെണ്ണേ
കൊല്ലത്തീന്നു കൊയിലാണ്ടിക്കു പറക്കും.

പാര്‍ക്കില്‍ പോവന്‍ ഇന്നോവാ കാര്‍ മതിയോ ?
പാരീസ്‌, ലണ്ടന്‍ മധുവിധു അവിടെ മതിയോ ?
സന്തോഷ്‌ പണ്ഡിറ്റായി വരും ഞാന്‍ പെണ്ണേ
സന്തോഷത്താല്‍ ഹൗസുഫുള്ളാവും ഹൃദയം

ചാനല്‍ക്കാരന്‍ മണ്ടത്തരവും കാട്ടും
ഇന്റര്‍വ്യൂവിന്‌ മുന്നിലിരിക്കും നാടും
ചാടിക്കേറി അഭിപ്രായങ്ങള്‍ പറയും
ചട്ടമ്പികളുടെ മു്‌ന്നില്‍പോലും ഇനിഞാന്‍

Read more...

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP