Saturday, October 6, 2012


കൊത്തി കൊത്തി മുറത്തില്‍
കേറിയ പെണ്ണേ
കൊച്ചിക്കാരന്‍ സിനിമാക്കാരന്‍
ഇനി ഞാന്‍
കോട്ടും സൂട്ടമണിഞ്ഞുവരും ഞാന്‍
പെണ്ണേ
കൊല്ലത്തീന്നു കൊയിലാണ്ടിക്കു പറക്കും
പാര്‍ക്കില്‍ പോവാന്‍ ഇന്നോവ മതിയോ
മധുവിധു പാരീസ്, ലണ്ടന്‍ മതിയോ
സന്തോഷ് പണ്ഡിറ്റായി നടക്കും ഞാന്‍
സന്തോഷത്താല്‍ ഹൗസ്ഫുള്ളാകും മൈന്റും
ചാനല്‍കാരെന്‍ മണ്ടത്തരവും കാട്ടും
ചാടിക്കേറി വിലസും ഞാനും നാട്ടില്‍---------------------
(കെ.പി. രവി എന്ന സംവിധായകന് 'കോമഡി ബഡ്ജറ്റ്' എന്ന ചിത്രത്തിനുവേണ്ടി നല്‍കിയ നാലു ഗാനങ്ങളില്‍ ഒന്ന്)

Read more...

Saturday, September 1, 2012

ദൈവത്തിന്‌ തോന്നാത്ത സങ്കടംസദാശിവന്‍ പിന്നേയും കുടിച്ചു. ആദിപുരം ഗ്രാമത്തെ മറക്കാന്‍ അനാമികയെ മറക്കാന്‍...........സദാശിവന്‍ പിന്നേയും പിന്നേയും കുടിച്ചു. നാടന്‍ വാറ്റുകാരന്‍ രാഘവേട്ടന്റെ വീട്ടിന്റെ കോലായിലായിരുന്നു സദാശിവന്‍.....നാടന്‍ കോഴികളും, ടര്‍ക്കികോഴികളും പരസ്‌പരം കൊത്തിയകലുന്നതും രാഘവേട്ടന്‍ അവയെ ശകാരിക്കുന്നതും അര്‍ദ്ധബോധത്താല്‍ സദാശിവന്‍ കേട്ടു. ങ്‌ നെനക്കപ്പീട്യ തൊറന്നൂടെ ശിവാ.......... രാഘവേട്ടന്‍ തന്നോടാണ്‌ ചോദിക്കുന്നതെന്ന്‌ സദാശിവന്‍ അറിഞ്ഞു. എല്ലാം അറിയുന്ന രാഘവേട്ടന്‍ അങ്ങിനെ ചോദിക്കരുതായിരുന്നെന്ന്‌ സദാശിവന്റെ മനസ്സ്‌ പറഞ്ഞു.


വാതില്‍പ്പടിയില്‍ വന്ന്‌ നിന്ന്‌ തങ്കമണിചേച്ചി രാഘവേട്ടനെ വിലക്കുന്നത്‌ ശിവനറിഞ്ഞു പറയട്ടെ തങ്കേച്ച്യേ പറയട്ടെ സദാശിവന്‍ പിറു പിറുത്തു. അവന്റെ ഓര്‍മ്മകളില്‍ ആദിപുരം ഗ്രാമം നിറഞ്ഞു. കനാല്‍ കഴിഞ്ഞ്‌ കുന്നിന്‍ ചെരുവിലേക്ക്‌ പോകുന്ന വഴിയിലെ ഈസ്റ്റ്‌ യു. പി. സ്‌ക്കൂള്‍ തെളിഞ്ഞു. അതിനപ്പുറത്തെ ശിവക്ഷേത്രത്തില്‍ നിന്നും നവരാത്രി നാളില്‍ തൊഴുതു മടങ്ങുന്ന അനാമിക തെളിഞ്ഞു.
തങ്കമണിചേച്ചിയുടെ ഔദാര്യമായ മീന്‍ചാറ്‌ മുന്നിലേക്ക്‌ നീക്കിവെച്ച്‌ രാഘവേട്ടന്‍ ചുമച്ചു. സദാശിവന്റെ വിരലുകള്‍ മീന്‍ചാറിന്റെ സ്റ്റീല്‍പാത്രത്തിനുനേരെ നീണ്ടു. നെനക്കോര്‍മ്മണ്ടോ സദാശിവാ നമ്മള്‌ കാഞ്ഞിലശ്ശേരി ഉത്സവത്തിന്‌ പോകുന്നത്‌.......രാഘവേട്ടന്റെ കുഴഞ്ഞനാവില്‍ നിന്നും ഒരു തോട്ട പൊട്ടി പാറച്ചീളുകള്‍ സദാശിവന്റെ നെഞ്ചില്‍തന്നെ വന്ന്‌ വീണു... അന്ന്‌ പാറമടയിലെ തൊഴിലാളിയായിരുന്നു ശിവന്‍. അനാമിക തന്റെ ജീവിതത്തിലേക്ക്‌ വന്ന്‌ കയറുമ്പോള്‍ അച്ഛന്‍വകയില്‍ കിട്ടിയ ഒരു ചെറിയ വീടും ആറ്‌ സെന്റ്‌ മണ്ണുമായിരുന്നു സദാശിവന്റെ സമ്പാദ്യം.. ഒരു ഗായകനായി അറിയപ്പെടാനുള്ള അദമ്യമായ ആഗ്രഹം സദാശിവന്റെ ദൗര്‍ബല്യമായിരുന്നു. മറ്റുള്ളവര്‍ വിലക്കുമ്പോഴും സംഗീത ഗുരുനാഥന്മാര്‍ ഇത്‌ ശിവന്‌ പറ്റിയ പണിയല്ലെന്ന ധ്വനിയില്‍ സംസാരിക്കുമ്പോഴും അനാമികയുടെ പരിഹാസം കലര്‍ന്ന വാക്കുകള്‍ തന്നെ നിരാശപ്പെടുത്തുമ്പോഴും സദാശിവന്‍ വേദനിച്ചു. പക്ഷെ എന്നെങ്കിലും ഒരു ഗായകനാവുമെന്ന്‌ സദാശിവന്‍ വിശ്വസിച്ചു. ഏഴു വര്‍ഷത്തെ ദാമ്പത്യജീവിത്തില്‍ കുട്ടികളില്ലാത്ത വരണ്ട ജീവിതത്തിലൂടെ നടക്കേണ്ടി വന്നപ്പോള്‍ അനാമികയിലും നീരസമായിരുന്നെന്ന്‌ അയാളറിഞ്ഞു.. കാരണമില്ലാത്ത വാക്കുകള്‍ അന്യോന്യം അന്യരെപ്പോലെ ഒരുവീടിനുള്ളില്‍ ഭക്ഷണം കഴിക്കാതെ കിടന്നുറങ്ങിയ നാളുകള്‍. അകാലത്തായിരുന്നു നാരായണന്‍ നായരുടെ ഫ്‌ളവര്‍മില്ലില്‍ തൊഴിലാളിയായി നില്‍ക്കുന്നത്‌ അതോടെ പാറമടയിലെ ജോലി ഉപേക്ഷിച്ചു. ധാന്യവുമായി കടയില്‍ വരുന്ന പെണ്ണുങ്ങളോട്‌ അധികം സംസാരിക്കുന്നുണ്ടോ എന്നു നോക്കാന്‍ അവള്‍ വരും. വീട്ടുജോലികള്‍ ചെയ്‌തു തീര്‍ത്ത്‌ സഹായത്തിനെന്നപോലെ അതു കാണുമ്പോള്‍ സഹതാപം തോന്നും സങ്കടവും. ഇത്രയും കാലം ജീവിച്ചിട്ടും ഇവള്‍ക്ക്‌ തന്നെ മനസ്സിലായില്ലല്ലോ എന്ന സങ്കടം. മില്ലിലിരുന്ന്‌ ഒരുപാട്‌ ദിവസങ്ങള്‍ വഴക്കടിച്ചിട്ടുണ്ട്‌. തന്റെ സംഗീത സപര്യയെ അവള്‍ എന്നും പരിഹസിക്കാന്‍ മറന്നില്ല. അങ്ങിനെയുള്ള ഒരു ദിവസമായിരുന്നു കറന്റ്‌ പോയ സമയത്ത്‌ സ്വിച്ച്‌ ഓഫ്‌ ചെയ്യാന്‍ മറന്ന്‌ താന്‍ സിഗരറ്റ്‌ വാങ്ങാന്‍ മായഞ്ചേരിപ്പീടികയിലേക്കിറങ്ങിയത്‌... തിരിച്ച്‌ വന്നപ്പോള്‍ കണ്ട കാഴ്‌ച...... ജീവിത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാതെ തന്റെ അനാമിക.......


ഒന്നൂടെ ഒഴിക്കട്ടെ....... രാഘവേട്ടന്റെ ശബ്‌ദം അയാളെ ഓര്‍മ്മകളുടെ പൊള്ളിച്ചയില്‍ നിന്നുണര്‍ത്തി. മ ്‌ഉം ഒഴിക്ക്‌ രാഘവേട്ടാ ഒഴിക്ക്‌ സദാശിവന്‍ പിറു പിറുത്തു. നീയൊക്കെ മറക്കണം ശിവാ... രാഘവേട്ടന്‍ ഉപദേശിക്കുകയാണ്‌. അതെ രാഘവേട്ടാ എന്റെ അനാമികയെ ഞാന്‍ യന്ത്രത്തിനുള്ളിലേക്ക്‌ തള്ളിയിട്ട്‌ കൊന്നു എന്ന കുറ്റത്തിന്‌ ഏഴ്‌ വര്‍ഷം ശിക്ഷയനുഭവിച്ച ഞാന്‍ എല്ലാം മറക്കുന്നു എവിടേയും ഒന്നും ഇനി സദാശിവന്‌ നേടാനില്ല. ഈ ആദിപുരം ഗ്രാമക്കാരയോ നിയമത്തേയോ സത്യം വിശ്വസിപ്പിച്ചതുകൊണ്ട്‌ സദാശിവന്‌ ഒരു ഗുണവുമില്ല. എന്റെ അനാമിക പോയി.അവളായിരുന്നു ശരി അതു ഞാന്‍ തിരിച്ചറിഞ്ഞില്ല. എനിക്ക്‌ ഗായകനാവണമായിരുന്നു. എല്ലാവരും ആരാധനയോടെ നോക്കുന്ന ഒരു ഗായകന്‍ ആ അതിമോഹത്തിനുള്ള ശിക്ഷയാണിത്‌..... സദാശിവന്‍ അടുത്ത ഗ്ലാസ്സിനായി കൈനീട്ടി..... ആദിപുരത്തെ പരാജയപ്പെട്ട ഗായകനുനേരെ അടുത്ത ഗ്ലാസ്സ്‌ നീക്കിവെക്കുമ്പോള്‍ മദ്യകച്ചവടക്കാരനായ രാഘവേട്ടന്റെ മുഖത്തും സങ്കടമായിരുന്നു. ദൈവത്തിനു തോന്നാത്ത സങ്കടം.

Read more...

Saturday, August 11, 2012

ഓ മൈ ലിവര്‍

JKഹോസ്‌പിറ്റലിലെ രോഗികള്‍ക്കെല്ലാം വിഷ്‌ണുവിനെ വളരെ ഇഷ്‌ടമാണ്‌. പാവം അമ്മയുടെ ഹൃദയസംബന്ധമായ അസുഖം മാറുന്നതുവരെ അവരെ ചികിത്സിക്കാനായി മകനായ വിഷ്‌ണുവും JKഹോസ്‌പിറ്റലില്‍ തന്നെ കഴിയുന്നു. മാത്രമല്ല മറ്റ്‌ രോഗികള്‍ക്കെല്ലാം അവന്‍ ഒരു അത്താണിയുമാണ്‌. ഹോസ്‌പിറ്റലിനെ കുറിച്ച്‌ ഒരു അറിവുമില്ലാതെവരുന്ന പുതിയ രോഗികളുടെ ബന്ധുക്കള്‍ അങ്കലാപ്പോടെ നില്‍ക്കുമ്പോള്‍ അവര്‍ക്കുമുമ്പില്‍ വിഷ്‌ണു ഒരു ദൈവദൂതനെപ്പോലെ എത്തുന്നു. തിരിച്ചു പോകുമ്പോഴും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത �ഒരാള്‍� എന്ന്‌ അവര്‍ ആ ചെറുപ്പക്കാരനെകൊണ്ട്‌ ആത്മാര്‍ത്ഥമായി പറയുകയും ചെയ്യും. വളരെ അവിചാരിതമായാണ്‌ വിഷ്‌ണു ഡോക്‌ടര്‍ ദേവനാരായണനില്‍ നിന്നും മാളുവിനെ കുറിച്ചറിയുന്നത്‌. ലിവര്‍ കംപ്ലയിനന്റായിരുന്നു അവള്‍ക്ക്‌. കുറച്ച്‌കാലം മുമ്പാണ്‌ അത്‌ കണ്ടെത്തിയത്‌. പെട്ടന്ന്‌ ആവശ്യമായ ചികിത്സവേണം. അവള്‍ക്കിണങ്ങുന്ന രക്തത്തിലുള്ള ലിവര്‍പീസ്‌ കിട്ടണം. അവളുടെ അച്ഛന്‍ ആര്‍. കെ നമ്പ്യാര്‍ കോടീശ്വരനാണെങ്കിലും അയാള്‍ക്ക്‌ നിയമപരമായ കാലതാമസം ചികിത്സക്ക്‌ ആവശ്യമായിരുന്നു. മാത്രമല്ല ഒരേ രക്തത്തിലുള്ള ആള്‍ ദാദാവും വേണം. ഒരുപെണ്‍കുട്ടിയായതിനാല്‍ അവളുടെ ഭാവിയോര്‍ത്ത്‌ ചികിത്സ രഹസ്യമായി നടത്താനായിരുന്നു നമ്പ്യാരുടെ ആഗ്രഹം.

ദേവനാരായണനും ആര്‍. കെ നമ്പ്യാരും പരിചയക്കാരും ഒരേനാട്ടുകാരുമായിരുന്നു. മാളുവിന്റെ അസുഖം അതിന്റെ മൂര്‍ദ്ധന്യത്തിലായിരുന്നു കണ്ടെത്തിയത്‌. വളരെ യാദൃശ്ചികമായ്‌ അന്നുതന്നെ ചെക്കപ്പിനുശേഷം എത്രയും പെട്ടന്ന്‌ ചികിത്സ വേണമെന്ന്‌ ഡോക്‌ടര്‍ ദേവനാരായണന്‍ പറഞ്ഞതുമാണ്‌. പക്ഷേ കരള്‍ കിട്ടാനുള്ള കാലതാമസം അത്‌ നല്‌കാനുള്ള നിയമപ്രകാരമുള്ള സമയം എല്ലാം മര്യാദക്കാരായ അവരെ കുഴപ്പത്തിലാക്കുകയായിരുന്നു. ഇപ്പോഴിതാ മാളുവിന്റെ അവസ്ഥ വളരെ പരിതാപകരമായിരിക്കുന്നു. അമ്മയില്ലാത്ത കുട്ടിയല്ലേ. ആര്‍. കെ നമ്പ്യാര്‍ വല്ലാത്ത സങ്കടത്തിലാണ്‌. ഡോക്‌ടറില്‍നിന്നും കാര്യങ്ങളെല്ലാം മനസ്സിലാക്കിയ വിഷ്‌ണു തന്റെ അമ്മയെ കുറിച്ചോര്‍ത്തു. അമ്മയുടെ ചികിത്സക്കായി പണം കണ്ടെത്താന്‍ കഴിയാതെ നടക്കുന്ന തനിക്ക്‌ ഡോക്‌ടര്‍ ദേവനാരായണന്റെ കെയര്‍ഓഫില്‍ ആര്‍. കെ നമ്പ്യാരുടെ ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ ഒരു ജോലികിട്ടിയിരുന്നെങ്കില്‍ എന്നവന്‍ ആഗ്രഹിച്ചു. പെണ്‍മക്കളും മരുമക്കളും സൗകര്യപൂര്‍വ്വം ഒഴിവാക്കിയ തന്നെ ചികിത്സിക്കാന്‍ വേണ്ടി കഷ്‌്‌ടപ്പെടുന്ന മകനെ ഓര്‍ത്ത്‌ ആ അമ്മയുടെ ഹൃദയം തേങ്ങി .അസുഖത്തിന്‌ അല്‌പം കുറവുണ്ടാകുന്ന സന്ദര്‍ഭത്തിലവര്‍ വിഷ്‌ണുവിനോട്‌ പറയും മോനെ ക്ഷമ വേണം പരിശ്രമവും. �ഒരു കയറ്റത്തിന്‌ ഒരിറക്കമുണ്ടാവും� അവന്‍ നിഷ്‌കളങ്കതയോടെ തലയാട്ടും.

എല്ലാം വളരെ പെട്ടന്നായിരുന്നു. ദേവനാരായണന്റെ യാദൃശ്ചികമായൊരുചോദ്യം ഒരു ജീവന്‍ രക്ഷിക്കാനുള്ള അവസരമായ്‌ വിഷ്‌ണു അതിനെ കാണുകയും ചെയ്‌തു. മാളുവിന്റെ അസുഖം മാറ്റാനായി ആര്‍. കെ. നമ്പ്യാര്‍ എന്തും ചെയ്യുമായിരുന്നു. എന്നാല്‍ അയാളുടെ സമ്പത്ത്‌കൊണ്ടൊന്നും ഒരുകാര്യവുമില്ലാതെപോയി എന്ന ഡോക്‌ടറുടെ ആത്മഗതത്തിന്റെ മറുപടിയെന്നോണമായിരുന്നു വിഷ്‌ണുവിന്റെ ചോദ്യം! തന്റെ കരളിന്റെ ഒരുഭാഗം കൊടുത്താലോ? ആദ്യം തമശയായ്‌ തോന്നിയ ആ കാര്യം ഒരേ രക്തമാണ്‌ അവര്‍ക്കെന്ന്‌ മനസ്സിലാക്കിയപ്പോള്‍ ആശ്വാസമായും സഹതാപമായും ഡോകടര്‍ ദേവനാരായണനെ ചൂഴ്‌ന്നു. ഒരു ജീവന്‍ രക്ഷിക്കാന്‍ നിയമത്തിന്റെ അനുവാദം കാത്തുനില്‌ക്കാന്‍ പിന്നെ അദ്ദേഹം നിന്നില്ല. അങ്ങിനെ ആ ശസ്‌ത്രക്രിയ നടന്നു. ഏതാനും മാസങ്ങള്‍ക്കുശേഷം മാളു ഹിന്ദി കംപ്ലീറ്റ്‌ ചെയ്യാന്‍ പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയിലേക്ക്‌ പോയി. എന്നാല്‍ അവള്‍ തനിക്ക്‌ കരള്‍ നല്‌കിയ ചെറുപ്പക്കാരന്‍ ആരെന്ന്‌ കണ്ടിരുന്നില്ല. 

Read more...

Monday, July 16, 2012

ഉസ്‌താദ്‌ ഹോട്ടല്‍


മെട്രൊ വാര്‍ത്തയിലെ സക്കീര്‍ എന്ന സുഹൃത്തിന്‌ അഞ്‌ജലി മേനോനെ പരിചയമുണ്ടെന്ന്‌ പറഞ്ഞ്‌ കുറ്റിയാടിക്കാരന്‍ ഫൈസല്‍ കൊണ്ടുപോയ കഥയാണ്‌ "ഉസ്‌താദ്‌ ഹോട്ടല്‍"

ഈ കഥ ഹിന്ദു പശ്‌്‌ചാത്തലത്തില്‍ തമാശവല്‍ക്കരിച്ച്‌ "ഹോട്ടല്‍ ഡി ചന്ദ്രഠ" എന്ന പേരില്‍ പ്രശസ്‌ത സംവിധായകനായ സുന്ദര്‍ദാസിനോട്‌ ചാലക്കുടിയിലെ അദ്ദഹത്തിന്റെ വസതിയില്‍ ചെന്ന്‌ പറഞ്ഞതാണ്‌. കോഴിക്കോടന്‍ പശ്ചാത്തലത്തില്‍ അത്‌ മുസ്ലിംകളുടെ കഥയാക്കി പറയുമ്പോള്‍ മലയാള മനോരമയുടെ ഞായറാഴ്‌ചപതിപ്പില്‍ വന്ന "മാന്‍ ഓഫ്‌ ദി ഇയര്‍" എന്ന ആന്ധ്രക്കാരാനായ ഒരു ചെറുപ്പക്കാരന്റെ ജീവിതം കൂടി ചേര്‍ത്തിരുന്നു.

കോടതിയില്‍ പോകാന്‍ പണമില്ലാത്തതിനാല്‍ ഞാന്‍ നിശ്ശബ്ദനാവുന്നു..........

-സത്യചന്ദ്രന്‍ പൊയില്‍ക്കാവ്‌

Read more...

Saturday, June 30, 2012

കൂരിരുള്‍ യാത്രകള്‍

മലയിലെ കൂരിരുള്‍ യാത്രകള്‍ക്കുള്ളിലും
മധുരമോ ജീവിതം നാട്ടൂകാരാ
കൂട്ടിനൊരാള്‍ക്കായ്‌ കൊതിക്കും വിജമാം
ക്രൂരമാ യാത്രയോ ശിക്ഷയായി

എന്തിനായ്‌ പ്രാണന്റെ നെഞ്ചകം കൊത്തി നീ
പാതിരാക്കാട്ടില്‍ മറഞ്ഞുനിന്നു.

എത്രയോ ഹൃസ്വമീ ജീവിതം തന്നിലെ
സ്വപ്‌നമോ ഈ വഴിയാത്രയെല്ലാം.

സ്വര്‍ണ്ണമോ ധാന്യമോ കീര്‍ത്തിയോ കിട്ടില്ല
സ്വപ്‌നമായി പോലും നിനച്ചിടാതെ

മര്‍ത്യത കാക്കുവാന്‍ ചൊല്ലുവാനേതൊരു
അല്ലലില്‍ പോലും ശ്രമിച്ചിടുന്ന
ജന്മമല്ലെങ്കിലീ ജീവിതം കൊണ്ടൊരു
പൂല്ലമല്ലാതായി മാറിടും നാം.

----------------------------------------------
(സഖാവ്‌ ടി.പി. ചന്ദ്രശേഖരനെ ക്രൂരമായി വെട്ടി നുറുക്കി മലമുകളില്‍ ചേക്കേറിയ മൃഗതുല്യനായ ചെറുപ്പക്കാരനോട്‌)

Read more...

Saturday, April 28, 2012

ആതിരേ

ആതിരേ ഇന്നുമെന്‍ ജാലക കാഴ്‌ചയില്‍
ആകുലമാണു നിന്‍ മന്ദഹാസം

ആ മലര്‍മേനിയിലെത്രയോ കൂരിരുള്‍
കൈനഖപ്പാടുകള്‍ കാണ്മൂ കഷ്ടം

ആരുടെ ക്രൂരത തന്നില്‍ നീയിത്രയും
ഏകയായ്‌ ഇന്നു വിരക്തയായി

എട്ടിലോ പത്തിലോ കൗതുകം പൂണ്ടൊരു
കൂട്ടിയായ്‌ നില്‍ക്കവെ നിന്റെ മുന്നില്‍

പ്രണയമായ്‌ വന്നുവോ കാര്‍മുകില്‍ കാമുകന്‍
വിജനത തന്നില്‍ നീ ഏകയായോ

ആതിരേ ചൊല്ലൂ നീ അന്നു നിന്‍ നെഞ്ചിലേ
കണ്ണൂനീരൊക്കെയും വറ്റിയെന്നോ

അന്ധരായ്‌ താരകാ സൂന്ദരീ മങ്കമാര്‍
അന്തപ്പുരങ്ങളില്‍ നിന്നു കാണ്‍കേ

ചിന്തയില്ലാത്തൊരാ കാമുകന്‍ നിന്നുടെ
ചന്തമാം മേനീയെ പൂലരിവക്കില്‍ ക്രൂരമായ്‌ തള്ളിയോ,

വേദന തന്നില്‍ നീ
ഏകയായ്‌ ഇന്നും അലഞ്ഞിടുന്നോ

ആതിരേ ചൊല്ലൂ നീ ആയുസ്സിന്‍ രാത്രിയില്‍
പ്രണയമായെത്തുന്ന പൂനിലാവേ

ആര്‍ക്കു വേണ്ടെങ്കിലും മണ്ണിതില്‍ മര്‍ത്യനു
നിന്‍മുഖം സ്വപ്‌നമാണെന്നുമെന്നും.

Read more...

Monday, April 9, 2012

മലയാളത്തിന്റെ അമ്പിളിക്ക്‌മലയാള സിനിമയ്‌ക്ക്‌ നര്‍മത്തിന്‍ പൊന്‍തൂവല്‍
അണിയിച്ച നാമമേ ജഗതി
മലരിട്ട വിഥിയിലെത്തുവാന്‍ വ്യഥയുടെ
മരുഭൂമി താണ്ടിയ ജഗതി
നമ്മുടെ പ്രിയങ്കരന്‍ ജഗതി
നാടിന്‍ പ്രിയങ്കരന്‍ ജഗതി

വര്‍ഷങ്ങള്‍ക്കകലെ നിന്നെത്തുന്ന യാത്രതന്‍
അനുഭവ സമ്പത്തിനാലെ
കലക്കത്തു കുഞ്ചനായ്‌ വാഴുന്നു മലയാള-
സിനിമക്കു കിലുക്കങ്ങളേകി
മറയില്ല മാനത്തു നിന്നുമീയമ്പിളി
മറ്റുള്ള താരങ്ങള്‍ പോലെ

മലയാള നാടിന്റെ പ്രാര്‍ത്ഥനയാലെ
തെളിയട്ടെ അമ്പിളിച്ചേട്ടന്‍

Read more...

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP