അടച്ചിട്ട ജാലകങ്ങള്‍
ഇളവെയിലില്‍
മൂത്രശങ്കക്കിരിക്കുന്ന
മുത്തച്ഛനില്‍ നിന്നു മാറി
സങ്കോചപ്പെട്ടു നിന്നിരുന്നു അവള്
മലയാളം മാഷ്
വെട്ടിത്തിരുത്തിയ കവിത
എന്നെ കാണിച്ച്
നൊമ്പരപ്പെട്ടിരുന്നു
ചിറകൊടിഞ്ഞ ഒരു പരുന്തിനെ
പരിചരിച്ച്
ഒഴിവുകാലം മറന്നിരുന്നു
ഇന്നലെയായിരുന്നു
അവളുടെ മടക്കം
മേശപ്പുറത്തെ തിരികെ വന്ന
കവിതയില്‍ നിറയെ
ക്ലാസ്സിലെ അടച്ചിട്ട ജാലകങ്ങളായിരുന്നു
3 comments:
തികച്ചും അടച്ചിട്ട ജാലകങ്ങള്‍.... കുറെ ഓര്‍മ്മകള്‍ തരുന്നു.....
ഇഷ്ടപ്പെട്ടു...
ആശംസകള്‍...
ഇനിയുമെഴുത്തുകള് ഉണ്ടാവട്ടെ...
പുതുവത്സരാശംസകള്‍...
അടച്ചിട്ട ജാലകങ്ങള്‍ ഞാന്‍ വായിക്കാന്‍ വൈകി.മനോഹരമായിരിക്കുന്നു.
Post a Comment