Tuesday, December 30, 2008

അടച്ചിട്ട ജാലകങ്ങള്‍

ഇളവെയിലില്‍
മൂത്രശങ്കക്കിരിക്കുന്ന
മുത്തച്ഛനില്‍ നിന്നു മാറി
സങ്കോചപ്പെട്ടു നിന്നിരുന്നു അവള്‍

മലയാളം മാഷ്‌
വെട്ടിത്തിരുത്തിയ കവിത
എന്നെ കാണിച്ച്‌
നൊമ്പരപ്പെട്ടിരുന്നു

ചിറകൊടിഞ്ഞ ഒരു പരുന്തിനെ
പരിചരിച്ച്‌
ഒഴിവുകാലം മറന്നിരുന്നു

ഇന്നലെയായിരുന്നു
അവളുടെ മടക്കം

മേശപ്പുറത്തെ തിരികെ വന്ന
കവിതയില്‍ നിറയെ
ക്ലാസ്സിലെ അടച്ചിട്ട ജാലകങ്ങളായിരുന്നു

3 comments:

siva // ശിവ December 30, 2008 at 1:05 AM  

തികച്ചും അടച്ചിട്ട ജാലകങ്ങള്‍.... കുറെ ഓര്‍മ്മകള്‍ തരുന്നു.....

പകല്‍കിനാവന്‍ | daYdreaMer December 30, 2008 at 12:33 PM  

ഇഷ്ടപ്പെട്ടു...
ആശംസകള്‍...
ഇനിയുമെഴുത്തുകള്‍ ഉണ്ടാവട്ടെ...
പുതുവത്സരാശംസകള്‍...

Manoj vengola March 20, 2011 at 1:25 AM  

അടച്ചിട്ട ജാലകങ്ങള്‍ ഞാന്‍ വായിക്കാന്‍ വൈകി.മനോഹരമായിരിക്കുന്നു.

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP