Saturday, May 17, 2008

അവസരങ്ങള്‍



അകലെ ചെമ്മണ്‍ നിരത്തിന്റെ അറ്റത്ത്‌ ജയദേവന്‍ മാഷിന്റെ ചെറിയ രൂപം പ്രത്യക്ഷമായപ്പോള്‍ സ്‌റ്റാഫ്‌റൂമിന്റെ വാതില്‍പ്പടിയില്‍ നിന്ന ഇന്ദു ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞു.

മാഷ്‌ ഇത്രവേഗം ഇത്രവേഗം ഈ സ്‌കൂളിന്റെ സന്തോഷത്തില്‍ നിന്നും അകന്നുപോകുമെന്ന്‌ അവള്‍ കരുതിയിരുന്നില്ല.

ഒരു കാര്യത്തിലൊഴികെ എല്ലാവര്‍ക്കും ജയദേവന്‍മാഷെ ഇഷ്ടമായിരുന്നു. ആരോടും പണം കടം ചോദിക്കാന്‍ മാഷിന്‌ ഒരു മടിയുമുണ്ടായിരുന്നില്ല.

'എന്തിനാ മടിക്കുന്നെ, ഞാന്‍ തിരിച്ചു കൊടുക്കില്ലെ. പണം എല്ലാവര്‍ക്കും ഉപയോഗത്തിനുളളതാണ്‌.'-മാഷ്‌ അമ്മിണി ടീച്ചറുടെ നീരസം കലര്‍ന്ന തമാശയോട്‌ അങ്ങിനെയായിരുന്നു പ്രതികരിച്ചത്‌.

ആദ്യമാദ്യം മാഷോടു തോന്നിയ ഇഷ്ടം ഇല്ലാതാകാന്‍ തനിക്കും അതൊരു കാരണമായി...."ഗതി പിടിക്കാത്തവന്‍, എവിടെയെങ്കിലും ഭാര്യയും മക്കളുമുണ്ടാവും...." തന്റെ മനസ്സിലെ അഗ്നിയിലേക്ക്‌ എണ്ണയൊഴിക്കാന്‍ അമ്മിണി ടീച്ചര്‍ മറന്നില്ല.ക്രമേണെ ജയദേവന്‍ മാഷെ താന്‍ അവഗണിച്ചു., ആ നോട്ടത്തില്‍ നിന്നും മാറി നടന്നു.രണ്ടും മൂന്നും ദിവസം കൂടുമ്പോള്‍ ഇയാള്‍ എങ്ങോട്ടാണ്‌ പോകുന്നതെന്ന ചിന്ത ചിലപ്പോള്‍ എന്റെ രാത്രിയുറക്കങ്ങളെ അലോസരപ്പെടുത്തിയിരുന്നു. പിന്നെ ഞാനയാളെക്കുറിച്ച്‌ ഓര്‍ക്കാതായി..... കഴിഞ്ഞ ആഴ്‌ചയിലാണ്‌ എല്ലാ കാര്യങ്ങളുമറിയുന്നത്‌. മനോരോഗിയായ ജേഷ്‌ഠനെ ചികില്‍സിക്കാന്‍ പാടു പെടുന്ന ഒരനുജന്റെ നെട്ടോട്ടം.തന്റെ പ്രായത്തിന്റെ മോഹങ്ങള്‍ മാറ്റി വെച്ച അയാളുടെ മനസ്സ്‌ കാണാനുള്ള നന്മ തനിക്കില്ലാതെ പോയി. ഒടുവില്‍ എല്ലാമറിഞ്ഞ ആ ജ്യേഷ്‌ഠന്‍ അനുജന്റെ പ്രാരബ്ദങ്ങളോട്‌ നന്ദിപൂര്‍വ്വം യാത്ര പറഞ്ഞപ്പോള്‍ ഒറ്റക്കായിപോയ കുടുംബത്തിലേക്ക്‌ ജയദേവന്‍ മാഷ്‌ തിരിച്ചുപോയി....

3 comments:

സത്യചന്ദ്രന്‍ പൊയില്‍കാവ്‌ May 17, 2008 at 3:13 AM  

lkനീലേശ്വരക്കാരനായ ബാലകൃഷ്‌ണന്‍ എന്ന സിനിമാനിര്‍മ്മാതാവിന്റെ പുതിയ പ്രൊജക്ടിനുവേണ്ടി ഞാന്‍ എഴുതിക്കൊടുത്ത തിരക്കഥയുടെ മര്‍മ്മ കഥയാണിത്‌.

Ranjith chemmad / ചെമ്മാടൻ May 18, 2008 at 10:57 AM  

ഭാഗ്യം, താങ്കളെ ഇവിടെ വായിക്കാന്‍ കഴിഞ്ഞതില്‍
ആശംസകള്‍...

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP