റെയ്‌ഞ്ചര്‍
ആനപ്പാറയില്‍ ഫോറസ്റ്റ് റെയ്‌ഞ്ചറായിവന്ന ചന്ദ്രമോഹന്‍ പരുക്കന്‍ സ്വഭാവക്കാരനായ ദിലീപിനെ പരിചയപ്പെടുന്നു. വീട്ടില്‍ സൗകര്യങ്ങള്‍ കുറവായതിനാല്‍ കാട്ടിലെ റെയ്‌ഞ്ചോഫീസില്‍ കിടക്കുകയായിരുന്നു ദിലീപിന്റെ സ്വഭാവം. ആദ്യം ഈ ശീലത്തെ എതിര്‍ത്ത ചന്ദ്രമോഹന്‍ പിന്നീട് ദിലീപിന്റെ ജീവിതകഥകള്‍ മനസ്സിലാക്കിയപ്പോള്‍ അവനുമായി സൗഹ്യദത്തിലാവുന്നു. ചന്ദ്രമോഹനന്റെ ഏത് ആവശ്യത്തിനും ദിലീപ് ഒരു സഹായിയാവുന്നു. ദിലീപിന്റെ അച്ഛനായ രാഘവേട്ടനെ കാട്ടുകള്ളന്‍മാരും ഫോറസ്റ്റുകാരും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന കഥ ചന്ദ്രമോഹന്‍ അറിയുന്നു. അമ്മയും രണ്ട് സഹോദരിമാരുമുള്ള ദിലീപ് ചന്ദ്രമോഹനുമായുള്ള സൗഹ്യദത്തിന് ശേഷം പെട്ടെന്ന് ധനവാനാകുന്നു. അനിയത്തിയുടെ വിവാഹം കഴിച്ചയച്ച ദിലീപ് ക്രമേണ ചന്ദ്രമോഹനനുമായി അകലുന്നു. ദിലീപിന്റെ മാറ്റങ്ങള്‍ ചന്ദ്രമോഹനെ വിസ്‌മയിപ്പിക്കുന്നു. കാട്ടില്‍ നിന്നും അനധിക്യതമായി മരവും ആനക്കൊമ്പുകളും നഷ്‌ടപ്പെടുന്നതായി മേലുദ്യോഗസ്ഥന്റെ പരാതിയില്‍ ചന്ദ്രമോഹനന്‍ അസ്വസ്ഥനാവുന്നു. കൂട്ടുകാരനായ സുനില്‍ എന്ന പത്രപ്രവര്‍ത്തകന്‍ ദിലീപിനെ ശ്രദ്ധിക്കാന്‍ ചന്ദ്രമോഹനന്‍ പറയുന്നു. അതിനിടയില്‍ ദിലീപിന്റെ മൂത്തസഹോദരി ഹേമയുമായി ചന്ദ്രമോഹനന്‍ പ്രണയത്തിലാവുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ദിലീപ് തന്നെയാണ് വനംകൊള്ളക്കാരെ സഹായിക്കുന്നതെന്നും ചന്ദ്രമോഹന് മനസ്സിലാവുന്നു . എന്നാല്‍ അതിനിടയില്‍ ചന്ദ്രമോഹനന്‍ ജോലിയിലെ അനാസ്ഥ കാരണം സസ്‌പെന്‍ഷലാവുന്നു. ഒടുവില്‍ നിയമത്തിന്റെ പിടിയിലായ ദിലീപിന്റെ കുടുംബത്തെ ചന്ദ്രമോഹനന്‍ സഹായിക്കുകയും ഹേമയെ വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ എത്തുകയും ചെയ്യുന്നതാണ് ഈ കഥയുടെ അവസാനം.
0 comments:
Post a Comment