Showing posts with label അടച്ചിട്ട ജാലകങ്ങള്‍(കവിത). Show all posts
Showing posts with label അടച്ചിട്ട ജാലകങ്ങള്‍(കവിത). Show all posts

Tuesday, December 30, 2008

അടച്ചിട്ട ജാലകങ്ങള്‍

ഇളവെയിലില്‍
മൂത്രശങ്കക്കിരിക്കുന്ന
മുത്തച്ഛനില്‍ നിന്നു മാറി
സങ്കോചപ്പെട്ടു നിന്നിരുന്നു അവള്‍

മലയാളം മാഷ്‌
വെട്ടിത്തിരുത്തിയ കവിത
എന്നെ കാണിച്ച്‌
നൊമ്പരപ്പെട്ടിരുന്നു

ചിറകൊടിഞ്ഞ ഒരു പരുന്തിനെ
പരിചരിച്ച്‌
ഒഴിവുകാലം മറന്നിരുന്നു

ഇന്നലെയായിരുന്നു
അവളുടെ മടക്കം

മേശപ്പുറത്തെ തിരികെ വന്ന
കവിതയില്‍ നിറയെ
ക്ലാസ്സിലെ അടച്ചിട്ട ജാലകങ്ങളായിരുന്നു

Read more...

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP