വിധുബാലയും കൊല്ലത്തെ കായലുകളും
വേനല്‍ക്കാലത്ത്,
വിധുബാലയുടെ കണ്ണുകള്‍പോലെ
തോന്നും
കൊല്ലത്തെ ചില കാലയുകള്‍ കണ്ടിട്ടുണ്ട്.
മന: പാഠങ്ങളില്‍ നിന്നും കിട്ടില്ല
അവയുടെ ചില നേരങ്ങളിലെ
മയക്കവും തിളക്കവം
തെങ്ങിന്‍ തലപ്പുകളില്‍ കൂടു കെട്ടിയ
പരുന്തുകള്‍ക്കറിയില്ല
അവയുടെ നിദ്രാഭംഗം
വിദൂരതയിലേക്ക് പോവും
കാഷായ മേഘങ്‌ഹളെ അവ തിരികെ
വിളിക്കും
തുളസിത്തറയില്‍ നിന്നും
പാഴിലകള്‍ മാറ്റി
ഒരു നക്ഷത്രം വിളക്കു വെക്കും
ഉപ്പുകറ്റില്‍ കണ്ണീര്‍ നനവുകളില്
പ്രണയത്തോടെ ഉമ്മ വെക്കും
തലെ ദിവസത്തെ നിലാവുകള്‍
അടിവയറ്റില്‍ സൂക്ഷിക്കുന്ന അവയുടെ
കൗമാരത്തെക്കുറിച്ച് ഒരു ഗുരുനാഥനും
പഠിപ്പിക്കാനാവില്ല
0 comments:
Post a Comment