ഉദ്‌ഘാടന മഹാമഹം
കടല്‍ക്കരയില്‍ ചായക്കട നടത്തിയിരുന്ന കരുണേട്ടന്റെ മകന്‍ ഷാജിക്ക് കടലമ്മ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയില്‍ അച്ഛന്റെ ചായക്കടയില്‍ നിന്നും സത്യന്‍ മാഷ് ചായ കുടിച്ച കഥ ഒരു അഭിമാനമായിരുന്നു. അച്ഛന്റെ മരണത്തിനു ശേഷം കല്യാണിയമ്മ മക്കളോട് ഈ കഥ പറയാറുണ്ടായിരുന്നു. സിനിമയോടുള്ള താല്‌പര്യം ഇങ്ങിനെയായിരുന്നു നന്നേ കുട്ടിക്കാലത്ത് ഷാജിയുടെ മനസ്സില്‍ കുടിയേറിയത്. ഇന്ന് മലയാള സിനിമയിലെ മെഗാസ്റ്റാറിന്റെ കടുത്ത ആരാധകനായി മാറിയ ഷാജിക്ക് ഒരേ ഒരു ആഗ്രഹമേ ഉള്ളൂ. താന്‍ വീടും പുരയിടവും പണയം വെച്ച് അമ്പലമുക്കില്‍ തുടങ്ങിയ കാസെറ്റ് കട തന്റെ ആരാധനാ പാത്രമായ അദ്ദേഹം ഉദ്‌ഘാടനം ചെയ്യണം. അതിനായി ഷാജി കാത്തിരുന്നു. അതിനു ശേഷമേ ഒരു വിവാഹം പോലുമുണ്ടാവുകയുള്ളൂ. ബ്ലേഡ് വേലായുധന്റെ മകളായ ബിന്ദുവെന്ന തന്നെ ഇഷ്‌ടപ്പെടുന്ന മാളുവിനെ പോലും അവന്‍ അതു പറഞ്ഞാണ് അകറ്റി നിര്‍ത്തിയിരിക്കുന്നത്. മകന്റെ സിനിമാക്കമ്പം കണ്ട് ചിരിക്കുന്നവര്‍ കടയില്‍ കല്യാണിയമ്മ മനോവിഷമത്തോടെ മകന്‍ നന്നാവാനുള്ള പ്രാര്‍ത്ഥനയോടെ പടിഞ്ഞാറെ കാവിലേക്ക് നേര്‍ച്ചയുമായി കഴിഞ്ഞുവന്നു. അങ്ങിനെ ഒരുനാള്‍ മെഗാസ്റ്റാറിന്റെ സിനിമയുടെ ഷൂട്ടിംഗ് അടുത്ത ഗ്രാമത്തില്‍ നടക്കുന്നതായി ഷാജിക്ക് അറിവു കിട്ടി. മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് അവന്‍ അങ്ങോട്ട് യാത്ര തിരിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ മനോജിനെ പരിചയപ്പെട്ട ഷാജി തന്റെ ആഗ്രഹം അയാളെ അറിയിച്ചു. അത്യാവശ്യം ചില്ലറ കയ്യില്‍ തടയുന്ന ഒരു ഇരയാണ് ഷാജി എന്നു കരുതിയ മനോജ് ഷാജിയോട് ഉദ്‌ഘാടനത്തിന് മെഗാസ്റ്റാറിനെ ഏര്‍പ്പാടാക്കുന്ന കാര്യം താന്‍ ഏറ്റു എന്നു പറയുന്നു. മനോജിന്റെ വാക്ക് വിശ്വസിച്ച സുഹൃത്തുക്കളുടെ വിലക്കുകളെ കണക്കിലെടുക്കാതെ ഉദ്‌ഘാടന ദിവസത്തിന്റെ നോട്ടീസ് പുറത്തിറക്കുന്നു.
(ഈ കഥ കൈരളി ചാനല്‍ കൊച്ചിയിലെ ഉണ്ണികൃഷ്‌ണന്‍ കാഞ്ഞങ്ങാടിനോട് സംസാരിച്ചു. 22-07-11))
0 comments:
Post a Comment