രാജയോഗം
ഗാന്ധി എന്ന അപരനാമത്തിലറിയപ്പെടുന്ന സൂധാകരന്‍ നാട്ടുകാര്‍ക്ക് എന്നും തമാശ കലര്‍ന്ന കൗതുകമായിരുന്നു. സത്യസന്ധവും ലളിതവുമായ സൂധാകരന്റെ ജീവിതം പക്ഷേ, ആരും മാതൃകയാക്കിയില്ല. അതായിരുന്നു പൂങ്കുലങ്ങര എന്ന കൊച്ചു ഗ്രാമത്തിന്റെ പ്രത്യേകതയും.
രണ്ടു സഹോദരിമാരെ കെട്ടിച്ചയച്ചപ്പോഴേക്കും തറവാട്ടു വക ഒന്നും ബാക്കിയില്ലാതായ സുധാകരന്‍ ഇനി ഒരു ജീവിതം വേണ്ടെന്നു തീരുമാനിച്ചതായിരുന്നു. പക്ഷേ, വിധി സുധാകരന്റെ ജീവിതം മാറ്റി മറിച്ചു.
അളകനന്ദ എന്ന സമ്പന്ന യുവതി സുധാകരന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് വളരെ പെട്ടെന്നും യാദൃശ്ചികവുമായിരുന്നു. ജാതക ദോഷത്താല്‍ വിവാഹയോഗമില്ലാത്ത അളകനന്ദയെ എത്രയും പെട്ടെന്ന് നല്ല ഒരാളെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള അച്ഛന്‍ ഭാസ്‌കരക്കുറുപ്പിന്റെ തീരുമാനം സുധാകരനില്‍ ചെന്നു നില്‍ക്കുകയായിരുന്നു. അത്യാവശ്യം വിദ്യാഭ്യാസവും ലോക പരിചയവുമുള്ള ഒരാളായിരുന്നുവല്ലൊ സുധാകരന്‍. പോരാത്തതിന് നാട്ടുപുറത്തെ ഒരു യുവഗായകനും അങ്ങിനെയായിരുന്നു അളകനന്ദടീച്ചര്‍ സുധാകരന്റെ ഭാര്യായത്.
പക്ഷേ, നാട്ടുകാര്‍ക്കു മുഴുവന്‍ തമാശ പറയുവാനുള്ള സത്യസന്ധതയും നിഷ്‌കളങ്കതയുമൊക്കെയുള്ള ശു്‌ദ്ധനായ സുധാകരന്‍ തന്റെ ഇ്‌ല്ലിക്കര യു.പി. സ്‌കൂളിലും പരിഹാസ്യനാവുന്നതു കണ്ടപ്പോള്‍ അവള്‍ക്കു സഹിക്കാനാവുന്നില്ല. അങ്ങിനെയായിരുന്ന അവള്‍ സുധാകരനെ മാറ്റാന്‍ ശ്രമിച്ചത്. പക്ഷേ, ഭാര്യയുടെ വാ്‌ക്കുകള്‍ അയാള്‍ ശ്രദ്ധിച്ചില്ല. പകരം തന്റെ വേഷവും രൂപവും ഭാര്യക്ക് ഇഷ്ടമാകുന്നില്ലെന്ന അപകര്‍ഷതാ ബോധത്താല്‍ ്‌സ്വയം ഉള്‍വലിയുകയായിരുന്നു. അങ്ങിനെയാണ് സൂധാകരന്‍ ഒരു രാത്രി അമ്മയേയും ഭാര്യയേയും തനിച്ചാക്കി എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപോവുന്നതും.
മൂകാംബിക ദേവിയുടെ മുന്നിലാണ് ആ യാത്ര സുധാകരനെ കൊണ്ടെത്തിച്ചത്. എല്ലാം മറന്ന് ദേവിയുടെ മുന്നില്‍ കൈ കൂപ്പി നിന്നു... അറിയാതെ കണ്ണു നിറഞ്ഞു.
ഒരു അപകടത്തില്‍പെട്ടു മരിച്ചുപോയ മകനെക്കുറിച്ചുള്ള ആധിയുമായി മൂകാംബിയിലെത്തിയ ഗണേഷ് വര്‍മ്മയെ വളരെ യാദൃശ്ചികമായി പരിചയപ്പെടാനായത് സുധാകരന്റെ ജീവിതം മാറ്റി മറിക്കുകയായിരുന്നു. തെന്നിന്ത്യയിലെ പരസ്യകലാരംഗത്തെ ഒന്നാം നിരക്കാരനായ ഗണേഷ് വര്‍മ്മയേയും അയാളുടെ മനോരോഗിയായി മാറി പോയ ഭാര്യയുടേയും വിശ്വസ്‌തനായി സുധാകരന്‍ മാറി.
............... ഗണേഷ് വര്‍മ്മയുടെ മകന്‍ ആദിത്യന്‍ മരണപ്പെട്ടത് കേവലം യാദൃശ്ചികമല്ലെന്നും വര്‍മ്മയുടെ അനന്തിരവന്‍ സിന്ധു രാജന്റെ കുടില കൈകള്‍ അതിനു പിന്നിലുണ്ടെന്ന് സൂധാകരന്‍ തിരിച്ചറിയുന്നു. ഈ നെറികേടിനെ നേരിടാന്‍ സുധാകരന്‍ മറ്റൊരാളായി മാറുന്നു....
0 comments:
Post a Comment