അനുമോദനങ്ങള്‍
.
.
.
.
.
.
.
ചിത്രം : വി. മോഹനന്‍
മറ്റുള്ളവരുടെ കൈകള്‍
നമ്മെ കുളിപ്പിക്കും
മരണംപോലെയാണ്
ചില അനുമോദനങ്ങള്‍
സാരമില്ല
അവര്‍ തേച്ചു കഴുകുന്നത്
അവരുടെ അപദാനങ്ങളാവാം
നാട്ടുതെറികളാവാം
റേഷന്‍ കടയിലോ ബസ്സിലോ
തൊട്ടു മുമ്പില്‍ നിന്ന നേരുത്തുള്ള
ചെരിപ്പുകൊണ്ടുള്ള കുത്താവാം
എന്തായാലും കഴുകട്ടെ
മണ്ണടരുകള്‍ക്കപ്പുറത്തെ ഞാന്‍
പള്ളിക്കൂടത്തിലേക്ക് പോകും
ഒരു ചൂളംവിളിയോടെ
ഇന്നെങ്കിലും
4 comments:
മണ്ണടരുകള്‍ക്കപ്പുറത്തെ ഞാന്‍പള്ളിക്കൂടത്തിലേക്ക് പോകുംഒരു ചൂളംവിളിയോടെഇന്നെങ്കിലും
നന്നായി .. സുഹൃത്തേ...
പറഞ്ഞ കധയിലെ കണ്ണീരും
അറിഞ്ഞ നേരിലെ വെണ്ണീരും
കവേ,
നിന്റെ വഴിയിൽ പൂത്ത
കനകംബരങ്ങൾ
സമയം മാറുന്നതിനനുസരിച്ച് ചൂളം വിളികളുടെ സ്വഭാവവും മാറും, അതാണ് ഭയവും...
ആശംസകള്‍
മണ്ണടരുകള്‍ക്കുപ്പുറത്തെപ്പള്ളിക്കൂടം—അതാണല്ലോ നിത്യസത്യവും..
നന്ദി....
Post a Comment