മലയാളം
പണ്ടൊരു കവി ഓണ-
ക്കാലമീ വഴി പോകവെ
കണ്ടതിശയം പൂണ്ടു
മണ്ടനീ മലയാളം
പൂവുകള്‍ മൊഴിഞ്ഞത്രെ
പുണ്യമീ മലയാളം
മായുകില്ലൊരിക്കലും
മാധവം മലയാളം
കാവുകള്‍ മൊഴിഞ്ഞത്രെ
കാറ്റിലും മലയാളം
കാതരം കിളികളും
പാ്‌ട്ടുമീ മലയാളം
അന്യമാകരുതേ യീ
പുണ്യമാം മലയാളം
അന്നകഥ നിറഞ്ഞുടന്‍
ചൊല്ലിയാ കവിയത്രെ
പൂവുകള്‍ മറഞ്ഞേപോയ്
കാവുകള്‍ കരിഞ്ഞേപോയ്
കാണുകള്‍ വയ്യാതിന്നീ
കഷ്ടമായ് മലയാളം
പാറുമാ പൂമ്പാറ്റയെ
പാവമീ മനുഷ്യരെ
ചൊല്ലുവാന്‍ മടിക്കേണ്ട
നിങ്ങളില്‍ മരിക്കാതെ
കാക്കുകീ മലയാളം
നാടിനെ മനുഷ്യരെ
0 comments:
Post a Comment