കുയില്‍ ചെയ്യേണ്ടിയിരുന്നത്
ഇനി മുതല്‍
കാക്കയായി ജീവിച്ചാല്‍
മതിയെന്ന്
കുയിലിന്
ഒരു ഉത്തരവ് കിട്ടി
പാടരുത്
നെരം വെളുക്കുകയാണെന്ന്
കരഞ്ഞാല്‍ മതി
വസന്തകാലം മറന്ന്
തളിരിലകള്‍ മറന്ന
ഒരു ജീവിതം
കുയിലിന് സങ്കല്‍പിക്കാനായില്ല
അങ്ങിനെയാണ് കുയില്‍.....
1 comments:
വസന്തകാലം മറന്ന്
തളിരിലകള്‍ മറന്ന
ഒരു ജീവിതം
കുയിലിന് സങ്കല്‍പിക്കാനായില്ല
അങ്ങിനെയാണ് കുയില്‍.....
മാറ്റങ്ങളെ ഇഷ്ടപെടാത്ത ആരാണ് ഉള്ളത് അങ്ങനെ കുയിലും
Post a Comment