Saturday, April 26, 2014

വയലിനും കുന്നിനുമിടയിലെ കല്ലൂകള്‍

ചിലപ്പോള്‍ ഞാന്‍ വരും ജന്‍മത്തില്‍ ഒരു കൊത്തം കല്ലായിരിക്കാം വയലിനും കുന്നിനുമിടയിലെ ഇടവഴയില്‍ നിന്നും ഏതെങ്കിലുമൊരു പെണ്‍കുട്ടി നെഞ്ചോട് ചേര്‍ത്ത് എന്നെ ചോറ്റുപാത്രത്തില്‍ കൊണ്ടുപോകാം മുപ്പത്തെട്ടുവര്‍ഷം ബ്രഹ്മചാരിയായ ഞാന്‍ സ്വകാര്യമായി ഒരു കൗമാരിക്കാരിയെ തൊടുന്നത് അങ്ങിനെയാവാം

Friday, April 25, 2014

ഭരതന്‍ ടച്ച്

ഭരതന്‍ ടച്ച്
അമരം കണ്ടപ്പോള്‍
ഭരതനെ കണ്ടാല്‍
തെറി വിളിക്കണമെന്നു തോന്നി
കൊമ്പന്‍ സ്രാവിനെ പിടിക്കാന്‍ പോയ
അശോകനെ കിട്ടിയാല്‍
കടപ്പൊറത്തുകൊണ്ടുപോയി
രണ്ടു പെടയ്ക്കണന്നും...
പാവം ആ മാതു,
അവളെ ഇങ്ങിനെ,
കണ്ണീച്ചോരയില്ലാതെ
കഷ്ടപ്പെടുത്താമോ...


  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP