Saturday, April 28, 2012

ആതിരേ

ആതിരേ ഇന്നുമെന്‍ ജാലക കാഴ്‌ചയില്‍
ആകുലമാണു നിന്‍ മന്ദഹാസം

ആ മലര്‍മേനിയിലെത്രയോ കൂരിരുള്‍
കൈനഖപ്പാടുകള്‍ കാണ്മൂ കഷ്ടം

ആരുടെ ക്രൂരത തന്നില്‍ നീയിത്രയും
ഏകയായ്‌ ഇന്നു വിരക്തയായി

എട്ടിലോ പത്തിലോ കൗതുകം പൂണ്ടൊരു
കൂട്ടിയായ്‌ നില്‍ക്കവെ നിന്റെ മുന്നില്‍

പ്രണയമായ്‌ വന്നുവോ കാര്‍മുകില്‍ കാമുകന്‍
വിജനത തന്നില്‍ നീ ഏകയായോ

ആതിരേ ചൊല്ലൂ നീ അന്നു നിന്‍ നെഞ്ചിലേ
കണ്ണൂനീരൊക്കെയും വറ്റിയെന്നോ

അന്ധരായ്‌ താരകാ സൂന്ദരീ മങ്കമാര്‍
അന്തപ്പുരങ്ങളില്‍ നിന്നു കാണ്‍കേ

ചിന്തയില്ലാത്തൊരാ കാമുകന്‍ നിന്നുടെ
ചന്തമാം മേനീയെ പൂലരിവക്കില്‍ ക്രൂരമായ്‌ തള്ളിയോ,

വേദന തന്നില്‍ നീ
ഏകയായ്‌ ഇന്നും അലഞ്ഞിടുന്നോ

ആതിരേ ചൊല്ലൂ നീ ആയുസ്സിന്‍ രാത്രിയില്‍
പ്രണയമായെത്തുന്ന പൂനിലാവേ

ആര്‍ക്കു വേണ്ടെങ്കിലും മണ്ണിതില്‍ മര്‍ത്യനു
നിന്‍മുഖം സ്വപ്‌നമാണെന്നുമെന്നും.

Monday, April 9, 2012

മലയാളത്തിന്റെ അമ്പിളിക്ക്‌



മലയാള സിനിമയ്‌ക്ക്‌ നര്‍മത്തിന്‍ പൊന്‍തൂവല്‍
അണിയിച്ച നാമമേ ജഗതി
മലരിട്ട വിഥിയിലെത്തുവാന്‍ വ്യഥയുടെ
മരുഭൂമി താണ്ടിയ ജഗതി
നമ്മുടെ പ്രിയങ്കരന്‍ ജഗതി
നാടിന്‍ പ്രിയങ്കരന്‍ ജഗതി

വര്‍ഷങ്ങള്‍ക്കകലെ നിന്നെത്തുന്ന യാത്രതന്‍
അനുഭവ സമ്പത്തിനാലെ
കലക്കത്തു കുഞ്ചനായ്‌ വാഴുന്നു മലയാള-
സിനിമക്കു കിലുക്കങ്ങളേകി
മറയില്ല മാനത്തു നിന്നുമീയമ്പിളി
മറ്റുള്ള താരങ്ങള്‍ പോലെ

മലയാള നാടിന്റെ പ്രാര്‍ത്ഥനയാലെ
തെളിയട്ടെ അമ്പിളിച്ചേട്ടന്‍

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP