Sunday, February 28, 2010

വാസ്‌തു ശാസ്‌ത്രം

അഞ്ചു സെന്റിലെ ശൗച്യാലയം
ഈശാന കോണിലായിരുന്നു
ആയതിനാല്‍
അമിത പ്രതീക്ഷ
കവിത
മനുഷ്യത്വം
എല്ലാം ഫലം
എന്നാല്‍
പ്രസിദ്ധീകരിക്കാതെ
കവിത തിരിച്ചെത്തി
കിട്ടുമെന്നു കരുതിയ
കറന്റ്‌ കിട്ടിയില്ല
ഒരക്കതതിനു പോയി
ഡാറ്റ, കുയില്‍, ശിങ്കം
ശൗച്യാലയം ഇന്നലെ പൊളിച്ചു
ഇനു വരും
കവിത ഡാറ്റകളില്‍ ശിങ്കം
ഒന്നേ പേടിക്കേണ്ടു.....

Monday, February 22, 2010

നക്ഷത്രങ്ങള്‍

അകലെയാണെങ്കിലും
നക്ഷത്രങ്ങളെ ആരും വെറുക്കുന്നില്ല
രാത്രിയുടെ ഇരുണ്ട യാമങ്ങളെ
അവ കവിതകളാക്കുന്നു.

ഞാനിവിടെയുണ്ട്‌
-ഓരോ നക്ഷത്രങ്ങളും
പറയുന്നങ്ങിനെയാവാം

ഒരാള്‍ ജീവിതത്തിന്റെ ഇരുണ്ട തീരത്ത്‌
ഒറ്റപ്പെടുന്നത്‌ അവയും
കാണുന്നുണ്ടാവാം
അല്ലെങ്കിലെന്തിന്‌
ഒരു പരിചയവുമില്ലാതെ
അവ പുഞ്ചിരിക്കണം


ഓണം ബംബര്‍ (തിരക്കഥ)

ഒരു ഗുരുവായൂര്‍ യാത്രക്കിടെ ബാഗ്‌ മാറിപ്പോവുന്ന ലോട്ടറി വില്‍പനക്കാരിയായ കൃഷ്‌ണപ്രിയയുടെ കഥ

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP