ബാലന്‍ മദിരാശിയില്
ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് വരുന്നതോടെ മേലുകാവുകാര്‍ക്ക് കൗതുകം നഷ്ടപ്പെടുന്നു.
അശോകിന്റെ ഫോണ്‍നമ്പറോ, വിലാസമോ താന്‍ കുറിച്ചു വെച്ചില്ലല്ലൊ എന്ന ചിന്ത ബാലനെ നിരാശപ്പെടുത്തി.
ബ്ലേഡുവേലായുധന്റെ മകനുമായി പ്രണയത്തിലായ തന്റെ മകള്‍ ആത്മഹത്യക്കൊരുങ്ങി എന്നറിഞ്ഞ ബാലന്‍ ഞെട്ടുന്നു.
നാട്ടുകാര്‍ ഇടപെട്ടപ്പോള്‍ പിശുക്കനായ വേലായുധന്‍ രണ്ടു ലക്ഷം രൂപ സ്‌ത്രീധനം തന്നാല്‍ തന്റെ മകന്‍ അവളെ വിവാഹം കഴിക്കുമെന്നറിയിക്കുന്നു.
എങ്ങിനെയെങ്കിലും അശോക്‌രാജിനെ കാണാന്‍ ബാലന്‍ തീരുമാനിക്കുന്നു.
മദ്രാസിലെത്തിയ ബാലന്‍ ഭാഷയറിയാതെ അലഞ്ഞുതിരിഞ്ഞ് പോലീസ് പിടിയിലാവുന്നു.
സ്റ്റേഷനില്‍ ചായ കൊടുക്കുന്ന കായം കുഞ്ഞിരാമന്‍ മുഖേന ബാലന്‍ രക്ഷപ്പെടുന്നു.
തന്റെ കടയില്‍ ചായ കുടിക്കാറുള്ള ആന്റണി പെരുമ്പാവൂരിനെ വിളിച്ച് കുഞ്ഞിരാമേട്ടന്‍ സംസാരിക്കുന്നു.
അങ്ങിനെ കാര്യങ്ങള്‍ അറിഞ്ഞ മലയാള സിനിമയിലെ അതുല്യനായ ലാലേട്ടന്‍ മുഖേന, അശോക് അമേരിക്കയിലാണെന്നും കായത്തിന്റെ കേരള റസ്‌റ്റോറന്റില്‍ താമസിക്കാനും തീരുമാനിക്കുന്നു. ഒരാഴ്‌ച കഴിഞ്ഞ് അശോക് രാജിന്റെ വീട്ടിലെത്തിയ ബാലനെ നിറഞ്ഞ സ്‌നേഹത്തോടെ അയാള്‍ വരവേല്‍ക്കുന്നു. മകളുടെ വിവാഹത്തിനു വേണ്ട എല്ലാ തയ്യാറെടുപ്പുകളും നടത്താന്‍ വലിയൊരു പണവുമായി ഒരാളെ ബാലനോടാപ്പം നാട്ടിലേക്ക് പറഞ്ഞയക്കുകയും വിവാഹത്തിന് താനെത്തുമെന്ന് ഉറപ്പു നല്‍കുകയും ചെയ്യുന്നു....