tag:blogger.com,1999:blog-86099285793448219842024-03-05T02:58:44.358-08:00കനകാംബരംസത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.comBlogger68125tag:blogger.com,1999:blog-8609928579344821984.post-1881149896757375632017-03-03T19:20:00.000-08:002017-03-03T19:20:55.757-08:00പി.പി.പി. അഥവാ പെണ്ണുകിട്ടാത്ത പെയ്നറ്റര് പ്രകാശന്.

പി.പി.പി. അഥവാ പെണ്ണുകിട്ടാത്ത പെയ്നറ്റര് പ്രകാശന് എന്ന തിരക്കഥ, 2017 ഫെബ്രുവരിയില്‍ റെഡ് കമ്മ്യൂണിക്കേഷന്സുവേണ്ടി സുരേഷ് കെ.വി., മഞ്ജുളനായര് എസ്. എന്നിവരെ സിനിമാനിര്മ്മാണത്തിനായി ഏല്പിച്ചു.

സത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.com0tag:blogger.com,1999:blog-8609928579344821984.post-84298147221023589182014-04-26T01:01:00.000-07:002014-04-26T01:01:12.048-07:00വയലിനും കുന്നിനുമിടയിലെ കല്ലൂകള്‍

ചിലപ്പോള്‍ ഞാന്‍ വരും ജന്മത്തില് ഒരു കൊത്തം കല്ലായിരിക്കാം വയലിനും കുന്നിനുമിടയിലെ ഇടവഴയില്‍ നിന്നും ഏതെങ്കിലുമൊരു പെണ്‍കുട്ടി നെഞ്ചോട് ചേര്‍ത്ത് എന്നെ ചോറ്റുപാത്രത്തില്‍ കൊണ്ടുപോകാം മുപ്പത്തെട്ടുവര്‍ഷം ബ്രഹ്മചാരിയായ ഞാന്‍ സ്വകാര്യമായി ഒരു കൗമാരിക്കാരിയെ തൊടുന്നത് അങ്ങിനെയാവാം

സത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.com2tag:blogger.com,1999:blog-8609928579344821984.post-42778854010015213332014-04-25T05:13:00.000-07:002014-04-25T05:13:16.077-07:00ഭരതന് ടച്ച്

ഭരതന് ടച്ച്

അമരം കണ്ടപ്പോള്‍

ഭരതനെ കണ്ടാല്‍

തെറി വിളിക്കണമെന്നു തോന്നി

കൊമ്പന് സ്രാവിനെ പിടിക്കാന്‍ പോയ

അശോകനെ കിട്ടിയാല്‍

കടപ്പൊറത്തുകൊണ്ടുപോയി

രണ്ടു പെടയ്ക്കണന്നും...

പാവം ആ മാതു,

അവളെ ഇങ്ങിനെ,

കണ്ണീച്ചോരയില്ലാതെ

കഷ്ടപ്പെടുത്താമോ...

സത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.com0tag:blogger.com,1999:blog-8609928579344821984.post-31991071591457503112013-11-07T00:14:00.000-08:002013-11-07T00:14:08.749-08:00

സത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.com0tag:blogger.com,1999:blog-8609928579344821984.post-15281668981673559732013-09-10T03:57:00.000-07:002013-09-10T03:57:47.485-07:00

സത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.com0tag:blogger.com,1999:blog-8609928579344821984.post-25897659826451195352013-06-07T01:18:00.001-07:002013-06-07T01:18:08.453-07:00വാകച്ചാര്‍ത്ത്

വാകച്ചാര്‍ത്ത് തൊഴുതു വന്നപ്പോള്‍ അവള്‍ക്ക് ഒരു ഉന്മേഷം കൈവന്നതുപോലെ മനുവിന് തോന്നി. പടിഞ്ഞാറെ നടയിലെ തട്ടുകടയില്‍ നിന്നു അവര്‍ ഒരോ ചായ കുടിച്ചു. മനു ഓര്‍ക്കുകയായിരുന്നു ഗുരുവായൂര്‍ അമ്പലത്തിലെ പ്രഭാതത്തിന് എന്തോ ഒരു മാസ്മരികത ഉണ്ടെന്ന് പറഞ്ഞത് നിളയായിരുന്നു. പാവം അവളെ താന്‍ വിവാഹം കഴിക്കുമെന്ന് അവള് വിശ്വസിച്ചിരുന്നു. മുല്ലപ്പൂക്കളുടെ സുഗന്ധമുള്ള സുന്ദരികള്‍ അവരെ കടന്നുപോയി. എതിരെ വന്ന കസവുമുണ്ടുടുത്ത രണ്ട് ചെറുപ്പക്കാര്‍ തമാശ പറഞ്ഞ് ചിരിച്ചപ്പോള്‍ മനു ചിന്തയില്‍ നിന്നുണര്‍ന്നു. ഇന്നേക്ക് 22 ദിവസമായി മനു ഓര്‍ത്തു. അയാള്‍ ജീവിച്ചിരിപ്പുണ്ടാവുമോ ആവോ......

ഛെ താനെന്തൊരു വിഡ്ഡിയാണ,് താന്‍ കരണം....മനു കുറ്റബോധത്തോടെ ചിന്തിച്ചു ....കൃഷ്ണ വിഗ്രഹങ്ങള്‍ നരത്തിവെച്ച കടയുടെ മുന്നില്‍ അനാമിക നിന്നപ്പോള്‍ മനു അവളെ നോക്കി. അവള് വിഗ്രഹങ്ങളുടെ വിലചോദിക്കാന്‍ തുടങ്ങി. മനു പല വര്‍ണ്ണങ്ങളുള്ള വിഗ്രഹങ്ങളിലേക്ക് നോക്കി നിന്നു. അവന്റെ മനസ്സില്‍ രാജീവനെന്ന വിചിത്ര മനുഷ്യനായിരുന്നു.

പോകാം മനുവിനെ തോണ്ടികൊണ്ട് അനാമിക പറഞ്ഞു.

എന്താ വേണ്ടേ.... മനു ചോദിച്ചു

പോകുമ്പോ വാങ്ങാം... അവള് പറഞ്ഞു

വാങ്ങിക്കോ മൂന്നാമതൊരാള്‍ കൂടെയുള്ളത് ധൈര്യമല്ലേ... മനു ചിരിച്ചകൊണ്ട് പറഞ്ഞു

അവള്‍ക്കും ചിരി വന്നു-അവള് ആലോചിക്കുകയായിരുന്നു- ശരിയാ അച്ഛന്റെ പ്രായമുള്ളവരെപോലും വിശ്വസിക്കാന്‍ പറ്റാത്ത ഈ കാലത്ത് ഒരു അന്യ ചെറുപ്പക്കാരനോടൊപ്പം ഇരുപത്തിരണ്ട് രാപ്പകലുകള്‍ താന്‍ കഴിഞ്ഞിരിക്കുന്നു-തന്നെ ഇനി ആരെങ്കിലും വശ്വസിക്കുമോ - വിശ്വാസത്തെക്കുറിച്ച് ഓര്‍മ്മപ്പെടുന്ന ജ്വല്ലറിയുടെ പരസ്യം അവള്‍ക്ക് ഓര്‍മ്മ വന്നു- ജീവിതം ഭംഗിയുളള ഒരു പരസ്യമാണെന്നും അവള്‍ക്കു തോന്നി - പ്രായപൂര്‍ത്തിയാകാത്ത മകളെ ഇരട്ടി പ്രായമുളള തന്റെ ശിഷ്യന ഏല്പിച്ച് മരണത്തിലേക്ക് അകന്ന് പോയ അച്ഛനതറിയില്ലായിരുന്നു. മദ്യപാനിയായ അച്ഛന് വരുത്തിവെച്ച കടങ്ങള്‍ തീര്‍ത്ത് സ്റ്റുഡിയോ വീണ്ടെടുത്ത അയാള്‍ക്ക് ആ പെണ് കുട്ടിയെ സംരക്ഷിക്കാന്‍ കഴിഞ്ഞു പക്ഷെ അയാളെ ആരായി കാണണമെന്നറിയാതെ അവള് കുഴങ്ങുകയാണ്-അച്ഛനും മകളുമാണോ എന്നുവരെയുള്ള അപരിചിതരുടെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ അവര്‍ മുഖം താഴ്ത്തി- അവര്‍ക്കിടയിലേക്ക് കന്നുവന്ന ഐ. ടി ക്കാരനായ പരിഷ്കൃതന് അവളെ അങ്ങിനെ തന്നെ കരുതി വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ഒരു രക്ഷിതാവിന്റെ സ്ഥാനത്തുനിന്ന് അതു നടത്തിക്കൊടുക്കാന്‍ അയാള്‍ തയ്യാറായി. സ്വാര്‍ത്ഥതയും കാപട്യവുമില്ലാത്ത ആ സ്നേഹത്തിനു മുമ്പില്‍ താന്‍ തളര്‍ന്നുപോകുകയായിരുന്നു. മനുവുമായുള്ള വിവാഹ ദിവസം കാണാതായ രാജീവേട്ടനെ തിരഞ്ഞു പിടിക്കാന്‍ ഇതാ മറ്റൊരത്ഭുതമായി മനു എന്ന ഈ ചെറുപ്പക്കാരന് നാടായ നാടൊക്കെ ചുറ്റുന്നു - പരസ്പരം ബഹുമാനത്തോടെയുള്ള ഒരു യാത്ര. കൃഷ്ണാ, രാജീവേട്ടന് എവിടെയെങ്കിലും ജീവിച്ചിരിക്കണേ അവള് മനമുരുകി പ്രാര്‍ത്ഥിച്ചു.

സത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.com1tag:blogger.com,1999:blog-8609928579344821984.post-12784549450245802352013-05-16T04:25:00.003-07:002013-05-16T04:25:55.848-07:00ഓ മൈ ലിവര്‍

JKഹോസ്പിറ്റലിലെ രോഗികള്‍ക്കെല്ലാം വിഷ്ണുവിനെ വളരെ ഇഷ്ടമാണ്. പാവം അമ്മയുടെ ഹൃദയസംബന്ധമായ അസുഖം മാറുന്നതുവരെ അവരെ ചികിത്സിക്കാനായി മകനായ വിഷ്ണുവും JKഹോസ്പിറ്റലില്‍ തന്നെ കഴിയുന്നു. മാത്രമല്ല മറ്റ് രോഗികള്‍ക്കെല്ലാം അവന് ഒരു അത്താണിയുമാണ്. ഹോസ്പിറ്റലിനെ കുറിച്ച് ഒരു അറിവുമില്ലാതെവരുന്ന പുതിയ രോഗികളുടെ ബന്ധുക്കള്‍ അങ്കലാപ്പോടെ നില്ക്കുമ്പോള് അവര്‍ക്കുമുമ്പില്‍ വിഷ്ണു ഒരു ദൈവദൂതനെപ്പോലെ എത്തുന്നു. തിരിച്ചു പോകുമ്പോഴും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത 'ഒരാള്‍' എന്ന് അവര്‍ ആ ചെറുപ്പക്കാരനെകൊണ്ട് ആത്മാര്‍ത്ഥമായി പറയുകയും ചെയ്യും. വളരെ അവിചാരിതമായാണ് വിഷ്ണു ഡോക്ടര്‍ ദേവനാരായണനില്‍ നിന്നും മാളുവിനെ കുറിച്ചറിയുന്നത്. ലിവര്‍ കംപ്ലയിനന്റായിരുന്നു അവള്‍ക്ക്. കുറച്ച്കാലം മുമ്പാണ് അത് കണ്ടെത്തിയത്. പെട്ടന്ന് ആവശ്യമായ ചികിത്സവേണം. അവള്‍ക്കിണങ്ങുന്ന രക്തത്തിലുള്ള ലിവര്‍പീസ് കിട്ടണം. അവളുടെ അച്ഛന് ആര്. കെ നമ്പ്യാര്‍ കോടീശ്വരനാണെങ്കിലും അയാള്‍ക്ക് നിയമപരമായ കാലതാമസം ചികിത്സക്ക് ആവശ്യമായിരുന്നു. മാത്രമല്ല ഒരേ രക്തത്തിലുള്ള ആള് ദാദാവും വേണം. ഒരുപെണ്‍കുട്ടിയായതിനാല്‍ അവളുടെ ഭാവിയോര്‍ത്ത് ചികിത്സ രഹസ്യമായി നടത്താനായിരുന്നു നമ്പ്യാരുടെ ആഗ്രഹം.

ദേവനാരായണനും ആര്. കെ നമ്പ്യാരും പരിചയക്കാരും ഒരേനാട്ടുകാരുമായിരുന്നു. മാളുവിന്റെ അസുഖം അതിന്റെ മൂര്‍ദ്ധന്യത്തിലായിരുന്നു കണ്ടെത്തിയത്. വളരെ യാദൃശ്ചികമായ് അന്നുതന്നെ ചെക്കപ്പിനുശേഷം എത്രയും പെട്ടന്ന് ചികിത്സ വേണമെന്ന് ഡോക്ടര്‍ ദേവനാരായണന് പറഞ്ഞതുമാണ്. പക്ഷേ കരള്‍ കിട്ടാനുള്ള കാലതാമസം അത് നല്‍കാനുള്ള നിയമപ്രകാരമുള്ള സമയം എല്ലാം മര്യാദക്കാരായ അവരെ കുഴപ്പത്തിലാക്കുകയായിരുന്നു. ഇപ്പോഴിതാ മാളുവിന്റെ അവസ്ഥ വളരെ പരിതാപകരമായിരിക്കുന്നു. അമ്മയില്ലാത്ത കുട്ടിയല്ലേ. ആര്. കെ നമ്പ്യാര്‍ വല്ലാത്ത സങ്കടത്തിലാണ്. ഡോക്ടറില്‍നിന്നും കാര്യങ്ങളെല്ലാം മനസ്സിലാക്കിയ വിഷ്ണു തന്റെ അമ്മയെ കുറിച്ചോര്‍ത്തു. അമ്മയുടെ ചികിത്സക്കായി പണം കണ്ടെത്താന്‍ കഴിയാതെ നടക്കുന്ന തനിക്ക് ഡോക്ടര്‍ ദേവനാരായണന്റെ കെയര്‍ഓഫില്‍ ആര്. കെ നമ്പ്യാരുടെ ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ ഒരു ജോലികിട്ടിയിരുന്നെങ്കില്‍ എന്നവന് ആഗ്രഹിച്ചു. പെണ്മക്കളും മരുമക്കളും സൗകര്യപൂര്‍വ്വം ഒഴിവാക്കിയ തന്നെ ചികിത്സിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന മകനെ ഓര്‍ത്ത് ആ അമ്മയുടെ ഹൃദയം തേങ്ങി .അസുഖത്തിന് അല്പം കുറവുണ്ടാകുന്ന സന്ദര്‍ഭത്തിലവര്‍ വിഷ്ണുവിനോട് പറയും മോനെ ക്ഷമ വേണം പരിശ്രമവും. 'ഒരു കയറ്റത്തിന് ഒരിറക്കമുണ്ടാവും' അവന് നിഷ്കളങ്കതയോടെ തലയാട്ടും.

എല്ലാം വളരെ പെട്ടന്നായിരുന്നു. ദേവനാരായണന്റെ യാദൃശ്ചികമായൊരുചോദ്യം ഒരു ജീവന് രക്ഷിക്കാനുള്ള അവസരമായ് വിഷ്ണു അതിനെ കാണുകയും ചെയ്തു. മാളുവിന്റെ അസുഖം മാറ്റാനായി ആര്. കെ. നമ്പ്യാര്‍ എന്തും ചെയ്യുമായിരുന്നു. എന്നാല്‍ അയാളുടെ സമ്പത്ത്കൊണ്ടൊന്നും ഒരുകാര്യവുമില്ലാതെപോയി എന്ന ഡോക്ടറുടെ ആത്മഗതത്തിന്റെ മറുപടിയെന്നോണമായിരുന്നു വിഷ്ണുവിന്റെ ചോദ്യം! തന്റെ കരളിന്റെ ഒരുഭാഗം കൊടുത്താലോ? ആദ്യം തമശയായ് തോന്നിയ ആ കാര്യം ഒരേ രക്തമാണ് അവര്‍ക്കെന്ന് മനസ്സിലാക്കിയപ്പോള്‍ ആശ്വാസമായും സഹതാപമായും ഡോകടര്‍ ദേവനാരായണനെ ചൂഴ്ന്നു. ഒരു ജീവന് രക്ഷിക്കാന്‍ നിയമത്തിന്റെ അനുവാദം കാത്തുനില്ക്കാന് പിന്നെ അദ്ദേഹം നിന്നില്ല. അങ്ങിനെ ആ ശസ്ത്രക്രിയ നടന്നു. ഏതാനും മാസങ്ങള്‍ക്കുശേഷം മാളു ഹിന്ദി കംപ്ലീറ്റ് ചെയ്യാന്‍ പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിലേക്ക് പോയി. എന്നാല്‍ അവള് തനിക്ക് കരള്‍ നല്കിയ ചെറുപ്പക്കാരന് ആരെന്ന് കണ്ടിരുന്നില്ല.

സത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.com0tag:blogger.com,1999:blog-8609928579344821984.post-6664464714035333412013-04-17T04:42:00.000-07:002013-04-17T04:42:06.107-07:00കടക്കെണിക്കണ്ണുകള്‍

പഴയ വീടിന്റെ

ജാലകം വാങ്ങിയപ്പോള്‍

കടക്കെണിയില്‍പെട്ട

രണ്ടു മിഴികളന്നെ

തുറിച്ചുനോക്കി

സത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.com0tag:blogger.com,1999:blog-8609928579344821984.post-60883967385189853152013-04-17T04:39:00.004-07:002013-04-17T04:44:00.574-07:00കെ.ജെ. യേശുദാസിന്

മലയാളപ്പാട്ടിന്റെ മകരന്ദമേ

മണ്ണില്‍ സ്വരഗംഗയാകുന്നൊരെന് പുണ്യമേ..

പൂവിട്ടുപോവുന്നു നിന്‍മൗലിയില്‍

പുളകങ്ങള്കൊള്ളുന്നൊരീ വസന്തം

ആനന്ദദായകം ആത്മാവിലെ

ആന്ദോളനങ്ങള്‍ നിന് സ്വരങ്ങള്‍

അതില്‍ ജന്മനിര്‍വൃതി അറിയുന്നു ഞാന്‍

ആ പാദപത്മത്തില്‍ പ്രണമിച്ചു ഞാന്‍

മറയില്ല ഈ മണ്ണില്‍ ഒരു കാലവും

മലരിട്ട നിന്‍രാഗ സ്വരഗംഗകള്‍

മനസ്സിന്റെ തീരത്തു നില്കുന്നു ഞാന്‍

മധു തേടി പാറുന്ന ഒരു ഭംഗമായ്...

സത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.com0tag:blogger.com,1999:blog-8609928579344821984.post-30957030376743056002013-02-02T04:11:00.002-08:002013-02-02T04:11:49.118-08:00വയനാടന്‍ പാട്ട്

മരതകപട്ടുടുത്ത
മാമലനാട്ടില്‍
മാമ്പൂവിന് മണമുള്ള വയനാട്ടില്‍
ഒരു നല്ല പാട്ടു പാടാന്‍
പോരാമോ
ഒഴുകുന്ന വെണ്മേഘ ശലഭങ്ങളേ....
സ്വപ്ന
ശലഭങ്ങളേ....

വീരന്മാര് പട നയിച്ച നാടാണ്
വീര പഴശ്ശിതന്‍
നാടാണ്
എടച്ചേരി കുങ്കനും
തലയ്ക്കല്‍ ചന്തുവും
എന്നെന്നും ജീവിക്കും
നാടാണ്

സ്വപ്നങ്ങള്‍ നെയ്യുന്ന പുല്മേട്ടില്
സ്വയംവരപാട്ടുകള്
പാടാനായ്
അരികത്തുവരുമോ നീ കാറ്റേ
വയനാടന്‍ മണമുള്ള
പൂങ്കാറ്റേ....

സത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.com0tag:blogger.com,1999:blog-8609928579344821984.post-4853982196281260962013-01-02T04:31:00.001-08:002013-01-02T04:31:01.766-08:00

കൊത്തി കൊത്തി മുറത്തില്‍ കേറിയ പെണ്ണേ.
കൊച്ചിക്കാരന്
സിനിമാക്കാരന് ഇനി ഞാന്‍
കോട്ടും സൂട്ടുമണിഞ്ഞുവരും ഞാന്‍
പെണ്ണേ
കൊല്ലത്തീന്നു കൊയിലാണ്ടിക്കു പറക്കും.

പാര്‍ക്കില്‍ പോവന്‍
ഇന്നോവാ കാര്‍ മതിയോ ?
പാരീസ്, ലണ്ടന്‍ മധുവിധു അവിടെ മതിയോ ?
സന്തോഷ്
പണ്ഡിറ്റായി വരും ഞാന്‍ പെണ്ണേ
സന്തോഷത്താല്‍ ഹൗസുഫുള്ളാവും
ഹൃദയം

ചാനല്‍ക്കാരന്‍ മണ്ടത്തരവും കാട്ടും
ഇന്റര്‍വ്യൂവിന്
മുന്നിലിരിക്കും നാടും
ചാടിക്കേറി അഭിപ്രായങ്ങള്‍ പറയും
ചട്ടമ്പികളുടെ
മു്ന്നില്പോലും
ഇനിഞാന്‍

സത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.com0tag:blogger.com,1999:blog-8609928579344821984.post-5366275795269719632012-10-06T03:38:00.001-07:002012-10-06T03:38:01.703-07:00

കൊത്തി കൊത്തി മുറത്തില്‍

കേറിയ പെണ്ണേ

കൊച്ചിക്കാരന് സിനിമാക്കാരന്

ഇനി ഞാന്‍

കോട്ടും സൂട്ടമണിഞ്ഞുവരും ഞാന്‍

പെണ്ണേ

കൊല്ലത്തീന്നു കൊയിലാണ്ടിക്കു പറക്കും

പാര്‍ക്കില്‍ പോവാന്‍ ഇന്നോവ മതിയോ

മധുവിധു പാരീസ്, ലണ്ടന്‍ മതിയോ

സന്തോഷ് പണ്ഡിറ്റായി നടക്കും ഞാന്‍

സന്തോഷത്താല്‍ ഹൗസ്ഫുള്ളാകും മൈന്റും

ചാനല്കാരെന് മണ്ടത്തരവും കാട്ടും

ചാടിക്കേറി വിലസും ഞാനും നാട്ടില്‍

(കെ.പി. രവി എന്ന സംവിധായകന് 'കോമഡി ബഡ്ജറ്റ്' എന്ന ചിത്രത്തിനുവേണ്ടി നല്കിയ നാലു ഗാനങ്ങളില്‍ ഒന്ന്)

സത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.com0tag:blogger.com,1999:blog-8609928579344821984.post-81875901147000813162012-09-01T04:17:00.002-07:002012-09-01T04:17:24.881-07:00ദൈവത്തിന് തോന്നാത്ത സങ്കടം

സദാശിവന് പിന്നേയും
കുടിച്ചു. ആദിപുരം ഗ്രാമത്തെ മറക്കാന്‍ അനാമികയെ മറക്കാന്‍...........സദാശിവന്
പിന്നേയും പിന്നേയും കുടിച്ചു. നാടന്‍ വാറ്റുകാരന്‍ രാഘവേട്ടന്റെ വീട്ടിന്റെ
കോലായിലായിരുന്നു സദാശിവന്.....നാടന്‍ കോഴികളും, ടര്‍ക്കികോഴികളും പരസ്പരം
കൊത്തിയകലുന്നതും രാഘവേട്ടന് അവയെ ശകാരിക്കുന്നതും അര്‍ദ്ധബോധത്താല്‍ സദാശിവന്
കേട്ടു. ങ് നെനക്കപ്പീട്യ തൊറന്നൂടെ ശിവാ.......... രാഘവേട്ടന് തന്നോടാണ്
ചോദിക്കുന്നതെന്ന് സദാശിവന് അറിഞ്ഞു. എല്ലാം അറിയുന്ന രാഘവേട്ടന് അങ്ങിനെ
ചോദിക്കരുതായിരുന്നെന്ന് സദാശിവന്റെ മനസ്സ് പറഞ്ഞു.

വാതില്‍പ്പടിയില്‍ വന്ന്
നിന്ന് തങ്കമണിചേച്ചി രാഘവേട്ടനെ വിലക്കുന്നത് ശിവനറിഞ്ഞു പറയട്ടെ തങ്കേച്ച്യേ
പറയട്ടെ സദാശിവന് പിറു പിറുത്തു. അവന്റെ ഓര്‍മ്മകളില്‍ ആദിപുരം ഗ്രാമം നിറഞ്ഞു.
കനാല്‍ കഴിഞ്ഞ് കുന്നിന് ചെരുവിലേക്ക് പോകുന്ന വഴിയിലെ ഈസ്റ്റ് യു. പി.
സ്ക്കൂള് തെളിഞ്ഞു. അതിനപ്പുറത്തെ ശിവക്ഷേത്രത്തില്‍ നിന്നും നവരാത്രി നാളില്‍
തൊഴുതു മടങ്ങുന്ന അനാമിക തെളിഞ്ഞു.
തങ്കമണിചേച്ചിയുടെ ഔദാര്യമായ മീന്‍ചാറ്
മുന്നിലേക്ക് നീക്കിവെച്ച് രാഘവേട്ടന് ചുമച്ചു. സദാശിവന്റെ വിരലുകള്‍
മീന്‍ചാറിന്റെ സ്റ്റീല്‍പാത്രത്തിനുനേരെ നീണ്ടു. നെനക്കോര്‍മ്മണ്ടോ സദാശിവാ നമ്മള്
കാഞ്ഞിലശ്ശേരി ഉത്സവത്തിന് പോകുന്നത്.......രാഘവേട്ടന്റെ കുഴഞ്ഞനാവില്‍ നിന്നും
ഒരു തോട്ട പൊട്ടി പാറച്ചീളുകള്‍ സദാശിവന്റെ നെഞ്ചില്‍തന്നെ വന്ന് വീണു... അന്ന്
പാറമടയിലെ തൊഴിലാളിയായിരുന്നു ശിവന്. അനാമിക തന്റെ ജീവിതത്തിലേക്ക് വന്ന്
കയറുമ്പോള്‍ അച്ഛന്‍വകയില്‍ കിട്ടിയ ഒരു ചെറിയ വീടും ആറ് സെന്റ് മണ്ണുമായിരുന്നു
സദാശിവന്റെ സമ്പാദ്യം.. ഒരു ഗായകനായി അറിയപ്പെടാനുള്ള അദമ്യമായ ആഗ്രഹം സദാശിവന്റെ
ദൗര്‍ബല്യമായിരുന്നു. മറ്റുള്ളവര്‍ വിലക്കുമ്പോഴും സംഗീത ഗുരുനാഥന്മാര് ഇത്
ശിവന് പറ്റിയ പണിയല്ലെന്ന ധ്വനിയില്‍ സംസാരിക്കുമ്പോഴും അനാമികയുടെ പരിഹാസം
കലര്‍ന്ന വാക്കുകള്‍ തന്നെ നിരാശപ്പെടുത്തുമ്പോഴും സദാശിവന് വേദനിച്ചു. പക്ഷെ
എന്നെങ്കിലും ഒരു ഗായകനാവുമെന്ന് സദാശിവന് വിശ്വസിച്ചു. ഏഴു വര്‍ഷത്തെ
ദാമ്പത്യജീവിത്തില്‍ കുട്ടികളില്ലാത്ത വരണ്ട ജീവിതത്തിലൂടെ നടക്കേണ്ടി വന്നപ്പോള്‍
അനാമികയിലും നീരസമായിരുന്നെന്ന് അയാളറിഞ്ഞു.. കാരണമില്ലാത്ത വാക്കുകള്‍ അന്യോന്യം
അന്യരെപ്പോലെ ഒരുവീടിനുള്ളില്‍ ഭക്ഷണം കഴിക്കാതെ കിടന്നുറങ്ങിയ നാളുകള്‍.
അകാലത്തായിരുന്നു നാരായണന് നായരുടെ ഫ്ളവര്‍മില്ലില്‍ തൊഴിലാളിയായി
നില്‍ക്കുന്നത് അതോടെ പാറമടയിലെ ജോലി ഉപേക്ഷിച്ചു. ധാന്യവുമായി കടയില്‍ വരുന്ന
പെണ്ണുങ്ങളോട് അധികം സംസാരിക്കുന്നുണ്ടോ എന്നു നോക്കാന്‍ അവള് വരും.
വീട്ടുജോലികള്‍ ചെയ്തു തീര്‍ത്ത് സഹായത്തിനെന്നപോലെ അതു കാണുമ്പോള്‍ സഹതാപം
തോന്നും സങ്കടവും. ഇത്രയും കാലം ജീവിച്ചിട്ടും ഇവള്‍ക്ക് തന്നെ മനസ്സിലായില്ലല്ലോ
എന്ന സങ്കടം. മില്ലിലിരുന്ന് ഒരുപാട് ദിവസങ്ങള്‍ വഴക്കടിച്ചിട്ടുണ്ട്. തന്റെ
സംഗീത സപര്യയെ അവള് എന്നും പരിഹസിക്കാന്‍ മറന്നില്ല. അങ്ങിനെയുള്ള ഒരു
ദിവസമായിരുന്നു കറന്റ് പോയ സമയത്ത് സ്വിച്ച് ഓഫ് ചെയ്യാന്‍ മറന്ന് താന്‍
സിഗരറ്റ് വാങ്ങാന്‍ മായഞ്ചേരിപ്പീടികയിലേക്കിറങ്ങിയത്... തിരിച്ച് വന്നപ്പോള്‍
കണ്ട കാഴ്ച...... ജീവിത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാതെ തന്റെ
അനാമിക.......

ഒന്നൂടെ ഒഴിക്കട്ടെ....... രാഘവേട്ടന്റെ ശബ്ദം അയാളെ
ഓര്‍മ്മകളുടെ പൊള്ളിച്ചയില്‍ നിന്നുണര്‍ത്തി. മ ്ഉം ഒഴിക്ക് രാഘവേട്ടാ ഒഴിക്ക്
സദാശിവന് പിറു പിറുത്തു. നീയൊക്കെ മറക്കണം ശിവാ... രാഘവേട്ടന് ഉപദേശിക്കുകയാണ്.
അതെ രാഘവേട്ടാ എന്റെ അനാമികയെ ഞാന്‍ യന്ത്രത്തിനുള്ളിലേക്ക് തള്ളിയിട്ട് കൊന്നു
എന്ന കുറ്റത്തിന് ഏഴ് വര്‍ഷം ശിക്ഷയനുഭവിച്ച ഞാന്‍ എല്ലാം മറക്കുന്നു എവിടേയും
ഒന്നും ഇനി സദാശിവന് നേടാനില്ല. ഈ ആദിപുരം ഗ്രാമക്കാരയോ നിയമത്തേയോ സത്യം
വിശ്വസിപ്പിച്ചതുകൊണ്ട് സദാശിവന് ഒരു ഗുണവുമില്ല. എന്റെ അനാമിക പോയി.അവളായിരുന്നു
ശരി അതു ഞാന്‍ തിരിച്ചറിഞ്ഞില്ല. എനിക്ക് ഗായകനാവണമായിരുന്നു. എല്ലാവരും ആരാധനയോടെ
നോക്കുന്ന ഒരു ഗായകന് ആ അതിമോഹത്തിനുള്ള ശിക്ഷയാണിത്..... സദാശിവന് അടുത്ത
ഗ്ലാസ്സിനായി കൈനീട്ടി..... ആദിപുരത്തെ പരാജയപ്പെട്ട ഗായകനുനേരെ അടുത്ത ഗ്ലാസ്സ്
നീക്കിവെക്കുമ്പോള്‍ മദ്യകച്ചവടക്കാരനായ രാഘവേട്ടന്റെ മുഖത്തും സങ്കടമായിരുന്നു.
ദൈവത്തിനു തോന്നാത്ത സങ്കടം.

സത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.com1tag:blogger.com,1999:blog-8609928579344821984.post-67588926432511093432012-08-11T00:57:00.000-07:002012-08-11T00:57:48.252-07:00ഓ മൈ ലിവര്‍

JKഹോസ്പിറ്റലിലെ രോഗികള്‍ക്കെല്ലാം
വിഷ്ണുവിനെ വളരെ ഇഷ്ടമാണ്. പാവം അമ്മയുടെ ഹൃദയസംബന്ധമായ അസുഖം മാറുന്നതുവരെ അവരെ
ചികിത്സിക്കാനായി മകനായ വിഷ്ണുവും JKഹോസ്പിറ്റലില്‍ തന്നെ കഴിയുന്നു. മാത്രമല്ല
മറ്റ് രോഗികള്‍ക്കെല്ലാം അവന് ഒരു അത്താണിയുമാണ്. ഹോസ്പിറ്റലിനെ കുറിച്ച് ഒരു
അറിവുമില്ലാതെവരുന്ന പുതിയ രോഗികളുടെ ബന്ധുക്കള്‍ അങ്കലാപ്പോടെ നില്ക്കുമ്പോള്
അവര്‍ക്കുമുമ്പില്‍ വിഷ്ണു ഒരു ദൈവദൂതനെപ്പോലെ എത്തുന്നു. തിരിച്ചു പോകുമ്പോഴും
ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത �ഒരാള്‍� എന്ന് അവര്‍ ആ
ചെറുപ്പക്കാരനെകൊണ്ട് ആത്മാര്‍ത്ഥമായി പറയുകയും ചെയ്യും. വളരെ അവിചാരിതമായാണ്
വിഷ്ണു ഡോക്ടര്‍ ദേവനാരായണനില്‍ നിന്നും മാളുവിനെ കുറിച്ചറിയുന്നത്. ലിവര്‍
കംപ്ലയിനന്റായിരുന്നു അവള്‍ക്ക്. കുറച്ച്കാലം മുമ്പാണ് അത് കണ്ടെത്തിയത്.
പെട്ടന്ന് ആവശ്യമായ ചികിത്സവേണം. അവള്‍ക്കിണങ്ങുന്ന രക്തത്തിലുള്ള ലിവര്‍പീസ്
കിട്ടണം. അവളുടെ അച്ഛന് ആര്. കെ നമ്പ്യാര്‍ കോടീശ്വരനാണെങ്കിലും അയാള്‍ക്ക്
നിയമപരമായ കാലതാമസം ചികിത്സക്ക് ആവശ്യമായിരുന്നു. മാത്രമല്ല ഒരേ രക്തത്തിലുള്ള
ആള് ദാദാവും വേണം. ഒരുപെണ്‍കുട്ടിയായതിനാല്‍ അവളുടെ ഭാവിയോര്‍ത്ത് ചികിത്സ
രഹസ്യമായി നടത്താനായിരുന്നു നമ്പ്യാരുടെ ആഗ്രഹം.

ദേവനാരായണനും ആര്. കെ
നമ്പ്യാരും പരിചയക്കാരും ഒരേനാട്ടുകാരുമായിരുന്നു. മാളുവിന്റെ അസുഖം അതിന്റെ
മൂര്‍ദ്ധന്യത്തിലായിരുന്നു കണ്ടെത്തിയത്. വളരെ യാദൃശ്ചികമായ് അന്നുതന്നെ
ചെക്കപ്പിനുശേഷം എത്രയും പെട്ടന്ന് ചികിത്സ വേണമെന്ന് ഡോക്ടര്‍ ദേവനാരായണന്
പറഞ്ഞതുമാണ്. പക്ഷേ കരള്‍ കിട്ടാനുള്ള കാലതാമസം അത് നല്‍കാനുള്ള നിയമപ്രകാരമുള്ള
സമയം എല്ലാം മര്യാദക്കാരായ അവരെ കുഴപ്പത്തിലാക്കുകയായിരുന്നു. ഇപ്പോഴിതാ മാളുവിന്റെ
അവസ്ഥ വളരെ പരിതാപകരമായിരിക്കുന്നു. അമ്മയില്ലാത്ത കുട്ടിയല്ലേ. ആര്. കെ
നമ്പ്യാര്‍ വല്ലാത്ത സങ്കടത്തിലാണ്. ഡോക്ടറില്‍നിന്നും കാര്യങ്ങളെല്ലാം
മനസ്സിലാക്കിയ വിഷ്ണു തന്റെ അമ്മയെ കുറിച്ചോര്‍ത്തു. അമ്മയുടെ ചികിത്സക്കായി പണം
കണ്ടെത്താന്‍ കഴിയാതെ നടക്കുന്ന തനിക്ക് ഡോക്ടര്‍ ദേവനാരായണന്റെ കെയര്‍ഓഫില്‍
ആര്. കെ നമ്പ്യാരുടെ ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ ഒരു ജോലികിട്ടിയിരുന്നെങ്കില്‍
എന്നവന് ആഗ്രഹിച്ചു. പെണ്മക്കളും മരുമക്കളും സൗകര്യപൂര്‍വ്വം ഒഴിവാക്കിയ തന്നെ
ചികിത്സിക്കാന്‍ വേണ്ടി കഷ്്ടപ്പെടുന്ന മകനെ ഓര്‍ത്ത് ആ അമ്മയുടെ ഹൃദയം തേങ്ങി
.അസുഖത്തിന് അല്പം കുറവുണ്ടാകുന്ന സന്ദര്‍ഭത്തിലവര്‍ വിഷ്ണുവിനോട് പറയും മോനെ
ക്ഷമ വേണം പരിശ്രമവും. �ഒരു കയറ്റത്തിന് ഒരിറക്കമുണ്ടാവും� അവന് നിഷ്കളങ്കതയോടെ
തലയാട്ടും.

എല്ലാം വളരെ പെട്ടന്നായിരുന്നു. ദേവനാരായണന്റെ
യാദൃശ്ചികമായൊരുചോദ്യം ഒരു ജീവന് രക്ഷിക്കാനുള്ള അവസരമായ് വിഷ്ണു അതിനെ കാണുകയും
ചെയ്തു. മാളുവിന്റെ അസുഖം മാറ്റാനായി ആര്. കെ. നമ്പ്യാര്‍ എന്തും
ചെയ്യുമായിരുന്നു. എന്നാല്‍ അയാളുടെ സമ്പത്ത്കൊണ്ടൊന്നും ഒരുകാര്യവുമില്ലാതെപോയി
എന്ന ഡോക്ടറുടെ ആത്മഗതത്തിന്റെ മറുപടിയെന്നോണമായിരുന്നു വിഷ്ണുവിന്റെ ചോദ്യം!
തന്റെ കരളിന്റെ ഒരുഭാഗം കൊടുത്താലോ? ആദ്യം തമശയായ് തോന്നിയ ആ കാര്യം ഒരേ രക്തമാണ്
അവര്‍ക്കെന്ന് മനസ്സിലാക്കിയപ്പോള്‍ ആശ്വാസമായും സഹതാപമായും ഡോകടര്‍ ദേവനാരായണനെ
ചൂഴ്ന്നു. ഒരു ജീവന് രക്ഷിക്കാന്‍ നിയമത്തിന്റെ അനുവാദം കാത്തുനില്ക്കാന്
പിന്നെ അദ്ദേഹം നിന്നില്ല. അങ്ങിനെ ആ ശസ്ത്രക്രിയ നടന്നു. ഏതാനും
മാസങ്ങള്‍ക്കുശേഷം മാളു ഹിന്ദി കംപ്ലീറ്റ് ചെയ്യാന്‍ പോണ്ടിച്ചേരി
യൂനിവേഴ്സിറ്റിയിലേക്ക് പോയി. എന്നാല്‍ അവള് തനിക്ക് കരള്‍ നല്കിയ
ചെറുപ്പക്കാരന് ആരെന്ന് കണ്ടിരുന്നില്ല.
സത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.com0tag:blogger.com,1999:blog-8609928579344821984.post-2040541018162080982012-07-16T02:34:00.000-07:002012-07-16T02:34:02.841-07:00ഉസ്താദ് ഹോട്ടല്‍

മെട്രൊ വാര്‍ത്തയിലെ
സക്കീര്‍ എന്ന സുഹൃത്തിന് അഞ്ജലി മേനോനെ പരിചയമുണ്ടെന്ന് പറഞ്ഞ്
കുറ്റിയാടിക്കാരന് ഫൈസല്‍ കൊണ്ടുപോയ കഥയാണ് "ഉസ്താദ് ഹോട്ടല്‍"

ഈ കഥ
ഹിന്ദു പശ്്ചാത്തലത്തില്‍ തമാശവല്‍ക്കരിച്ച് "ഹോട്ടല്‍ ഡി ചന്ദ്രഠ" എന്ന പേരില്‍
പ്രശസ്ത സംവിധായകനായ സുന്ദര്‍ദാസിനോട് ചാലക്കുടിയിലെ അദ്ദഹത്തിന്റെ വസതിയില്‍
ചെന്ന് പറഞ്ഞതാണ്. കോഴിക്കോടന്‍ പശ്ചാത്തലത്തില്‍ അത് മുസ്ലിംകളുടെ കഥയാക്കി
പറയുമ്പോള്‍ മലയാള മനോരമയുടെ ഞായറാഴ്ചപതിപ്പില്‍ വന്ന "മാന്‍ ഓഫ് ദി ഇയര്‍" എന്ന
ആന്ധ്രക്കാരാനായ ഒരു ചെറുപ്പക്കാരന്റെ ജീവിതം കൂടി ചേര്‍ത്തിരുന്നു.

കോടതിയില്‍ പോകാന്‍ പണമില്ലാത്തതിനാല്‍ ഞാന്‍
നിശ്ശബ്ദനാവുന്നു..........

-സത്യചന്ദ്രന് പൊയില്‍ക്കാവ്

സത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.com0tag:blogger.com,1999:blog-8609928579344821984.post-46999617136522268852012-06-30T04:21:00.000-07:002012-06-30T04:21:56.421-07:00കൂരിരുള്‍ യാത്രകള്‍

മലയിലെ കൂരിരുള്‍ യാത്രകള്ക്കുള്ളിലും
മധുരമോ
ജീവിതം നാട്ടൂകാരാ
കൂട്ടിനൊരാള്ക്കായ് കൊതിക്കും വിജമാം
ക്രൂരമാ യാത്രയോ
ശിക്ഷയായി

എന്തിനായ് പ്രാണന്റെ നെഞ്ചകം കൊത്തി നീ
പാതിരാക്കാട്ടില്‍
മറഞ്ഞുനിന്നു.

എത്രയോ ഹൃസ്വമീ ജീവിതം തന്നിലെ
സ്വപ്നമോ ഈ
വഴിയാത്രയെല്ലാം.

സ്വര്‍ണ്ണമോ ധാന്യമോ കീര്‍ത്തിയോ കിട്ടില്ല
സ്വപ്നമായി
പോലും നിനച്ചിടാതെ

മര്‍ത്യത കാക്കുവാന്‍ ചൊല്ലുവാനേതൊരു
അല്ലലില്‍ പോലും
ശ്രമിച്ചിടുന്ന
ജന്മമല്ലെങ്കിലീ ജീവിതം കൊണ്ടൊരു
പൂല്ലമല്ലാതായി മാറിടും
നാം.

(സഖാവ് ടി.പി.
ചന്ദ്രശേഖരനെ ക്രൂരമായി വെട്ടി നുറുക്കി മലമുകളില്‍ ചേക്കേറിയ മൃഗതുല്യനായ
ചെറുപ്പക്കാരനോട്)
സത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.com0tag:blogger.com,1999:blog-8609928579344821984.post-20544998382361056732012-04-28T04:51:00.002-07:002012-04-28T04:52:43.063-07:00ആതിരേ

ആതിരേ ഇന്നുമെന്‍ ജാലക കാഴ്ചയില്‍
ആകുലമാണു
നിന് മന്ദഹാസം

ആ മലര്‍മേനിയിലെത്രയോ കൂരിരുള്‍
കൈനഖപ്പാടുകള്‍ കാണ്മൂ
കഷ്ടം

ആരുടെ ക്രൂരത തന്നില്‍ നീയിത്രയും
ഏകയായ് ഇന്നു
വിരക്തയായി

എട്ടിലോ പത്തിലോ കൗതുകം പൂണ്ടൊരു
കൂട്ടിയായ് നില്‍ക്കവെ
നിന്റെ മുന്നില്‍

പ്രണയമായ് വന്നുവോ കാര്‍മുകില്‍ കാമുകന്
വിജനത
തന്നില്‍ നീ ഏകയായോ

ആതിരേ ചൊല്ലൂ നീ അന്നു നിന്
നെഞ്ചിലേ
കണ്ണൂനീരൊക്കെയും വറ്റിയെന്നോ

അന്ധരായ് താരകാ സൂന്ദരീ
മങ്കമാര്‍
അന്തപ്പുരങ്ങളില്‍ നിന്നു കാണ്കേ

ചിന്തയില്ലാത്തൊരാ കാമുകന്
നിന്നുടെ
ചന്തമാം മേനീയെ പൂലരിവക്കില്‍ ക്രൂരമായ് തള്ളിയോ,

വേദന
തന്നില്‍ നീ
ഏകയായ് ഇന്നും അലഞ്ഞിടുന്നോ

ആതിരേ ചൊല്ലൂ നീ ആയുസ്സിന്
രാത്രിയില്‍
പ്രണയമായെത്തുന്ന പൂനിലാവേ

ആര്‍ക്കു വേണ്ടെങ്കിലും
മണ്ണിതില്‍ മര്‍ത്യനു
നിന്മുഖം സ്വപ്നമാണെന്നുമെന്നും.
സത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.com0tag:blogger.com,1999:blog-8609928579344821984.post-74014650044826371212012-04-09T01:25:00.000-07:002012-04-09T01:27:17.524-07:00മലയാളത്തിന്റെ അമ്പിളിക്ക്

മലയാള സിനിമയ്ക്ക് നര്‍മത്തിന് പൊന്‍തൂവല്‍
അണിയിച്ച നാമമേ ജഗതി
മലരിട്ട വിഥിയിലെത്തുവാന്‍ വ്യഥയുടെ
മരുഭൂമി താണ്ടിയ ജഗതി
നമ്മുടെ പ്രിയങ്കരന്‍ ജഗതി
നാടിന് പ്രിയങ്കരന്‍ ജഗതി

വര്ഷങ്ങള്ക്കകലെ നിന്നെത്തുന്ന യാത്രതന്‍
അനുഭവ സമ്പത്തിനാലെ
കലക്കത്തു കുഞ്ചനായ് വാഴുന്നു മലയാള-
സിനിമക്കു കിലുക്കങ്ങളേകി
മറയില്ല മാനത്തു നിന്നുമീയമ്പിളി
മറ്റുള്ള താരങ്ങള്‍ പോലെ

മലയാള നാടിന്റെ പ്രാര്ത്ഥനയാലെ
തെളിയട്ടെ അമ്പിളിച്ചേട്ടന്

സത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.com0tag:blogger.com,1999:blog-8609928579344821984.post-65756230754374398512011-12-07T23:57:00.001-08:002011-12-07T23:57:52.957-08:00മൂത്തു പഴുത്ത മാങ്ങമൂത്തു മൂത്തു പഴുത്ത മാങ്ങ
മുകളിലാരോ തിന്നപ്പോള്‍
കാത്തു കാത്തു നിന്ന പെണ്ണിന്
കരളിലാരോ കൊത്തുമ്പോള്‍

വടിയെടുക്ക് മുത്തപ്പാ
തുടിയെടുക്ക് മുത്തപ്പാ
മലയിലുള്ള മാഞ്ചുവട്ടില്‍
മാങ്ങ വീഴും നേരത്ത്

വലയെടുക്ക് മുത്തപ്പാ
തുഴയെടുക്ക് മുത്തപ്പാ
പുഴയിലുള്ള തോണിയേറി
വലയെറിയൂ മുത്തപ്പാ

കലമെടുക്ക് മുത്തപ്പാ
അരിയെടുക്ക് മുത്തപ്പാ
കനലു പെയ്ത പഥിയടക്കാന്
കഞ്ഞി വെക്ക് മുത്തപ്പാസത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.com1tag:blogger.com,1999:blog-8609928579344821984.post-19427674647489436772011-11-24T22:51:00.000-08:002011-11-24T22:52:18.376-08:00മലയാളംപണ്ടൊരു കവി ഓണ-
ക്കാലമീ വഴി പോകവെ

കണ്ടതിശയം പൂണ്ടു
മണ്ടനീ മലയാളം

പൂവുകള്‍ മൊഴിഞ്ഞത്രെ
പുണ്യമീ മലയാളം

മായുകില്ലൊരിക്കലും
മാധവം മലയാളം

കാവുകള്‍ മൊഴിഞ്ഞത്രെ
കാറ്റിലും മലയാളം

കാതരം കിളികളും
പാ്ട്ടുമീ മലയാളം

അന്യമാകരുതേ യീ
പുണ്യമാം മലയാളം

അന്നകഥ നിറഞ്ഞുടന്‍
ചൊല്ലിയാ കവിയത്രെ

പൂവുകള്‍ മറഞ്ഞേപോയ്
കാവുകള്‍ കരിഞ്ഞേപോയ്

കാണുകള്‍ വയ്യാതിന്നീ
കഷ്ടമായ് മലയാളം

പാറുമാ പൂമ്പാറ്റയെ
പാവമീ മനുഷ്യരെ

ചൊല്ലുവാന്‍ മടിക്കേണ്ട
നിങ്ങളില്‍ മരിക്കാതെ

കാക്കുകീ മലയാളം
നാടിനെ മനുഷ്യരെസത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.com0tag:blogger.com,1999:blog-8609928579344821984.post-59093323622601254002011-11-21T23:52:00.000-08:002011-11-21T23:54:31.885-08:00ആകാലത്ത്
മൂന്നാം തരത്തിലെ വിഷ്്ണുവിനേയും
രണ്ടാം തരത്തിലെ മെഹറുന്നിസയേയും
കുന്നിപിടിച്ചു തിരിച്ചപ്പോള്‍ കേട്ട
ആ..... എന്ന അക്ഷരം

വൈകുന്നേരം
നാരായണന് മാഷില്‍ നിന്നും
അറിയാതെ വീണു
പേരറിയാത്ത ഒരു പെണ്‍കുട്ടിയുടെ
മൊട്ടുസൂചിയാലെ സിറ്റി ബസ്സില്സത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.com0tag:blogger.com,1999:blog-8609928579344821984.post-63116265764011781832011-11-05T03:49:00.000-07:002011-11-21T23:55:46.570-08:00തിരക്കഥാ മര്മ്മംമാടാക്കര എല്‍.പി. സ്കൂളില്‍ പ്യൂണായ മനോജ് ബാലചന്ദ്രനും ഭാര്യ മല്ലിക, മകള്‍ ആര്യയും മകന് അര്‍ജുനനുമായി കഴിയുന്ന അണുകുടുംബത്തിന്റെ കഥ. - ആര്യയുടെ പരിചയത്തില്‍പെട്ട പത്താംതരക്കാരിയുടെ മരണ ആര്യയെ പിടിച്ചുലക്കുന്നു. - ആര്യയുടെ സ്കൂളില്‍ ആണ്-പെണ് ബന്ധങ്ങളെക്കുറിച്ച് എല്ലാവര്ക്കും വേണ്ടി കൗണ്‍സിലിംഗ് നടക്കുന്നു - പക്ഷേ ആര്യ കൂടുതല്‍ ഉള്വലിയലുകളിലേക്ക് മാറുന്നു. - മനോജ് മകളെ ശാസിക്കുന്നു - ഇത് കാര്യങ്ങളെ വഷളാക്കി മാറ്റുന്നു - എല്ലാ സത്യങ്ങളും തുറന്നു പറയാറുള്ള മോഹനന്മാഷിനോട് മനോജ് ബാലചന്ദ്രന് എല്ലാം തുറന്നു പറയുന്നു. - എല്ലാറ്റിനും കാരണക്കാരന്‍ മനോജാണെന്ന നാട്ടുകാരുടെ അഭിപ്രായങ്ങള്‍ മനോജിനെ വിഷമത്തിലാക്കുന്നു - വിഷമം കാരണം മനോജ് മൂകാംബികയിലേക്ക് ഒളിച്ചോടുന്നു - അവിടെ വെച്ച് ഒരു സ്വാമിയുടെ ഉപദേശങ്ങള്‍ മനോജിനെ മാറ്റി തീര്‍ക്കുന്നു - തിരിച്ചു നാട്ടിലെത്തുന്നു

അമ്പലമുക്കില്‍ ഹോട്ടല്‍ നടത്തുന്ന ചന്ദ്രേട്ടന് രണ്ടു മക്കള്‍ - സുധര്‍മന്‍, ഷംന. മേലനങ്ങി അദ്ധ്വാനിക്കാന്‍ തയ്യാറാവാത്ത സുധര്‍മന്‍ ഹോട്ടല്‍ മാനേജ്മെന്റിന് പഠിക്കുന്നു. - കലാസ്നേഹിയായ ചന്ദ്രേട്ടനെ തൊട്ടടുത്ത ചിത്രശാലാ നാടകപ്രവര്‍ത്തകര്‍ വേണ്ടപോലെ മുടിക്കുന്നുണ്ട്. - കടം കൊണ്ടു മുടിഞ്ഞ ചന്ദ്രേട്ടന് സഹികെടുന്നു. - ജോലിക്കാര്‍ക്കൊക്കെ വേണ്ടത്ര കോമ്പന്‍സേഷന്‍ നല്കി ഹോട്ടല്‍ പൂട്ടാനാണെങ്കില് അതിനും കഴിയുന്നില്ല. - മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഹോട്ടല്‍ പൂട്ടി കിണം, അതിനുള്ള തന്ത്രങ്ങള്‍ സ്വയം ആവിഷ്കരിക്കുവാന്‍ ശ്രമിക്കുകയാണ് ചന്ദ്രേട്ടന്.സത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.com0tag:blogger.com,1999:blog-8609928579344821984.post-40369682808138190032011-08-04T05:02:00.001-07:002011-08-04T05:02:27.551-07:00പുരുഷോത്തമന് നായര്‍ - 45 പുരുഷന്പുരുഷോത്തമന് നായര്‍ - 45 പുരുഷന്

ഗള്‍ഫ് ചന്ദ്രമോഹന്റെ ഇരുനില വീടിന്റെ ചുറ്റുമതിലില്‍ ആ കറുത്ത രൂപം കാണപ്പെടുമ്പോള്‍ രാവണപുരം ഗ്രാമത്തില്‍ ഏകദേശം പത്തരയായിരിക്കുന്നു. മെല്ലെ അകത്തെ പരവതാനിപ്പുല്ലിലേക്ക് ഒരു അഭ്യാസിയുടെ മെയ്യൊതുക്കത്തോടെ ചാടിയ ആ രൂപം പിന്നീട് നമ്മള്‍ക്ക് ദൃഷ്ടിഗോചരമല്ലാതാവുകയാണ്.
രണ്ടാം അംഗത്തില്‍ നമ്മള് കാണുന്നത് മങ്ങിയ വെളിച്ചത്തില്‍ നില്ക്കുന്ന ചന്ദ്രമോഹന്റെ വീടിന്റെ അടുക്കളഭാഗമാണ്. സുമാര്‍ നാല്പത്തഞ്ചു വയസ്സു തോന്നിക്കുന്ന ഒത്ത ഉയരമുള്ള ആ രൂപത്തിന്റെ മുഖം ഭയവും ആശങ്കയും നിറഞ്ഞതായി നമുക്ക് കാണാവുന്നതാണ്. നമ്മുടെ ആകാംക്ഷയ്ക്ക് മുന്നില്‍ നില്ക്കുന്ന ഇയാള്‍ ഒരു കള്ളനായി മുദ്ര കുത്തപ്പെടുവാന്‍ പോകുകയാണ്. അടുക്കള വാതില്‍ ശരിയായി അടച്ചോ എന്ന് നോക്കാനായി വന്ന ചന്ദ്രമോഹന്റെ ഭാര്യ ഇന്ദുലേഖയെന്ന മുപ്പത്തഞ്ചുകാരിയായ സുന്ദരി ആ രൂപം കണ്ടതും അയ്യോ എന്ന അലര്‍ച്ചയോടെ തിരിഞ്ഞോടിയതും പെട്ടെന്നായിരുന്നു. തൊട്ടുമുമ്പ് കണ്ട ഒരു സീരിയലിലെ പ്രേതനായികയായിരുന്നു അപ്പോള്‍ ഇന്ദുലേഖയുടെ മനസ്സില്‍. ആയതിനാല്‍ അവളെ രക്ഷിക്കാന്‍ ശ്രമിച്ച നമ്മുടെ നായകന് പുറത്തുനിന്നും വീട്ടിലേക്ക് തിരിക്കുന്ന ഏതാനും രാഷ്ട്രീയ പ്രവര്‍ത്തകരായ ചെറുപ്പക്കാരുടെ സന്നദ്ധസേവനം ആവശ്യപ്പെടുന്നതായിരുന്നതിനാല് ഉടന്‍ തന്നെ നമ്മുടെ കഥാനായകനായ പുരുഷോത്തമന് നായര്‍ 45 വയസ്സ് ഓടിവന്നവര്ക്കിടയില് അക്ഷോഭ്യനായി നിന്നു പോയതായി പിന്നീട് ചരിത്ര അദ്ധ്യാപകനായ കെ.ആര് രൂപകപ്പിച്ചു രേഖപ്പെടുത്തുകയുണ്ടായി.
കഥാനായകന്റെ ജീവിതം ഇത്രയും ദയനീയമായി അനുഭവപ്പെടാനുള്ള കാരണം അന്വേഷിച്ച് നമ്മള് വസ്തുതകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ മനസ്സിലാവുന്നത് എന്തെന്നാല്‍ കോണ്‍ക്രീറ്റു പണിക്കാരനായ പുരുഷോത്തമന് നായര്‍ ഏകമകളോടും ഭാര്യയുമൊത്ത് തന്റെ ജന്മനാടായ ക്ഷേമങ്കരി ദേശത്ത് മയിലാടും പാറയ്ക്ക് എതിര്‍വശത്തായി ജീവിച്ചു വരികയായിരുന്നു. സര്‍ക്കാരിന്റെ ധനസഹായം കൊണ്ട് എവിടെയുമെത്താത്ത വീട്ടില്‍ ഏകമകളെ പഠിപ്പിക്കാന്‍ തീരുമാനിച്ച് കഴിയുന്ന പുരുഷോത്തമന്‍നായര്‍ക്ക് മറ്റ് വലിയ സ്വപ്നങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ടും ദൈവം ചില അനീതികള്‍ കാണിച്ചു എന്നതിലാണ്. സ്വന്തം ജീവിതത്തിന്റെ ഗതി എന്നാല്‍ ഇനി വരുന്നതുപോലെ എന്ന വിധത്തില്‍ പുരുഷോത്തമന്‍നായര്‍ തീരുമാനിച്ചത് ഉദ്ദേശം പതിനെട്ട് വയസ്സ് പ്രായമുള്ള തന്റെ മകള്‍ മാളവിക മായന്നൂര്‍ ഹയര്‍ സെക്കണ്ടറിയില്‍ പ്ലസ് ടുവിന് പഠിക്കവെയായിരുന്നു തന്റെ സ്വപ്നങ്ങളെ തൃണവല്ക്കരിച്ച് പടച്ചവന് പുരുഷോത്തമന് നായരെ വഞ്ചിച്ചത്.
സ്വതവേ വായാടി പ്രകൃതമായ അവള് ഈയിടെയായി അകാരണമായ മൗനത്തില്‍ പുരുഷോത്തമന് നായരുടെ ശ്രദ്ധയില്‍ ആകുലത നിറച്ചിരുന്നുവെന്നതായിരുന്നു സത്യം. അങ്ങിനെയാണ് തന്റെ ഭാര്യയെ പറഞ്ഞ് ബോധ്യപ്പെടുത്തി പുരുഷോത്തമന്‍നായര്‍ കാര്യത്തിന്റെ നിജസ്ഥിതി അറിയാന്‍ ശ്രമിച്ചതും ഞെട്ടിക്കുന്ന ആ വാര്‍ത്തയില്‍ നിന്നും പുരുഷോത്തമന് നായര്‍ക്ക് ഉറക്കമില്ലാത്ത രാവുകളായിരുന്നു. കിട്ടിയത് തന്റെ മകളുടെ ക്ലാസിലെ ഒരാണ്കുട്ടിയുടെ ഭാവനയായി, ക്രൂരമായി തന്റെ മകളുടെ നഗ്നചിത്രം ഉടലെടുത്തിരിക്കുന്നു. ആ ക്രൂരത ചെയ്തവനെ തേടി പുരുഷോത്തമന്‍നായര്‍ സ്കൂളിലെത്തിയെങ്കിലും അവന് അവധിയിലാണെന്നറിഞ്ഞ് പുരുഷോത്തമന്‍നായര്‍ അവന്റെ നാട്ടിലെത്തിയിരുന്നു. പക്ഷെ പയ്യന് പുരുഷോത്തമന് നായരെ കണ്ട് രക്ഷപ്പെട്ടു കളഞ്ഞു. ആ ഈര്ഷ്യയിലാണ് പുരുഷോത്തമന് നായര്‍ പയ്യന്റെ വീട്ടിലെത്തി രഹസ്യമായി അവന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ തീരുമാനിച്ചതും രാത്രി മതില് ചാടിക്കടന്നു വന്നതും. നേരായ മാര്‍ഗ്ഗത്തില്‍ മൊബൈല്‍ വാങ്ങാന്‍ ശ്രമിച്ചാല്‍ ആ നഗ്നചിത്രം ഒരുപാട് പേര് കാണുകയും തന്റെ മകളുടെ ഭാവി തകരുകയും ചെയ്യുമെന്ന് ഊഹിച്ച വെറും നാട്ടിന്‍പുറത്തുകാരനായ പുരുഷോത്തമന് നായര്‍ക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നു. ജീവിതത്തില്‍ ഒരു കോണ്‍ക്രീറ്റു പണിക്കാരന്റെ അറിവിനപ്പുറം പോകാനാവാത്ത അയാള്‍ സദാചാരത്തിന്റെ കാവല്ക്കാരുടെ മുന്നിലാണിപ്പോള്‍ നില്‍ക്കുന്നത്. മേല്പടി പറഞ്ഞ പ്രകാരം ഇനി പുരുഷോത്തമന്‍നായരുടെ ജീവിതത്തിന്റെ ഗതി എന്താവുമെന്ന് നമുക്ക് നമ്മുടെ ചാനലുകാരില്‍ നിന്നറിയാം. സത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.com0tag:blogger.com,1999:blog-8609928579344821984.post-71816371685775799052011-07-22T01:12:00.001-07:002011-07-22T01:12:53.449-07:00ഉദ്ഘാടന മഹാമഹംകടല്ക്കരയില് ചായക്കട നടത്തിയിരുന്ന കരുണേട്ടന്റെ മകന് ഷാജിക്ക് കടലമ്മ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയില്‍ അച്ഛന്റെ ചായക്കടയില്‍ നിന്നും സത്യന് മാഷ് ചായ കുടിച്ച കഥ ഒരു അഭിമാനമായിരുന്നു. അച്ഛന്റെ മരണത്തിനു ശേഷം കല്യാണിയമ്മ മക്കളോട് ഈ കഥ പറയാറുണ്ടായിരുന്നു. സിനിമയോടുള്ള താല്പര്യം ഇങ്ങിനെയായിരുന്നു നന്നേ കുട്ടിക്കാലത്ത് ഷാജിയുടെ മനസ്സില്‍ കുടിയേറിയത്. ഇന്ന് മലയാള സിനിമയിലെ മെഗാസ്റ്റാറിന്റെ കടുത്ത ആരാധകനായി മാറിയ ഷാജിക്ക് ഒരേ ഒരു ആഗ്രഹമേ ഉള്ളൂ. താന്‍ വീടും പുരയിടവും പണയം വെച്ച് അമ്പലമുക്കില്‍ തുടങ്ങിയ കാസെറ്റ് കട തന്റെ ആരാധനാ പാത്രമായ അദ്ദേഹം ഉദ്ഘാടനം ചെയ്യണം. അതിനായി ഷാജി കാത്തിരുന്നു. അതിനു ശേഷമേ ഒരു വിവാഹം പോലുമുണ്ടാവുകയുള്ളൂ. ബ്ലേഡ് വേലായുധന്റെ മകളായ ബിന്ദുവെന്ന തന്നെ ഇഷ്ടപ്പെടുന്ന മാളുവിനെ പോലും അവന് അതു പറഞ്ഞാണ് അകറ്റി നിര്‍ത്തിയിരിക്കുന്നത്. മകന്റെ സിനിമാക്കമ്പം കണ്ട് ചിരിക്കുന്നവര്‍ കടയില്‍ കല്യാണിയമ്മ മനോവിഷമത്തോടെ മകന് നന്നാവാനുള്ള പ്രാര്‍ത്ഥനയോടെ പടിഞ്ഞാറെ കാവിലേക്ക് നേര്‍ച്ചയുമായി കഴിഞ്ഞുവന്നു. അങ്ങിനെ ഒരുനാള്‍ മെഗാസ്റ്റാറിന്റെ സിനിമയുടെ ഷൂട്ടിംഗ് അടുത്ത ഗ്രാമത്തില്‍ നടക്കുന്നതായി ഷാജിക്ക് അറിവു കിട്ടി. മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് അവന് അങ്ങോട്ട് യാത്ര തിരിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ മനോജിനെ പരിചയപ്പെട്ട ഷാജി തന്റെ ആഗ്രഹം അയാളെ അറിയിച്ചു. അത്യാവശ്യം ചില്ലറ കയ്യില്‍ തടയുന്ന ഒരു ഇരയാണ് ഷാജി എന്നു കരുതിയ മനോജ് ഷാജിയോട് ഉദ്ഘാടനത്തിന് മെഗാസ്റ്റാറിനെ ഏര്‍പ്പാടാക്കുന്ന കാര്യം താന്‍ ഏറ്റു എന്നു പറയുന്നു. മനോജിന്റെ വാക്ക് വിശ്വസിച്ച സുഹൃത്തുക്കളുടെ വിലക്കുകളെ കണക്കിലെടുക്കാതെ ഉദ്ഘാടന ദിവസത്തിന്റെ നോട്ടീസ് പുറത്തിറക്കുന്നു.

(ഈ കഥ കൈരളി ചാനല്‍ കൊച്ചിയിലെ ഉണ്ണികൃഷ്ണന് കാഞ്ഞങ്ങാടിനോട് സംസാരിച്ചു. 22-07-11))
സത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.com0tag:blogger.com,1999:blog-8609928579344821984.post-29340495513119678192011-07-12T01:28:00.000-07:002011-07-12T01:29:02.125-07:00അതിജീവനം
മരണത്തെ പേടിച്ചാണ്
ഞാന്‍ കവിതകള്‍ എഴുതുന്നത്
ജീവിതത്തെ പേടിച്ച്
ചിലര്‍ സമ്പാദിക്കുന്നതുപോലെ

സത്യചന്ദ്രന് പൊയില്‍കാവ്http://www.blogger.com/profile/17013907371841062694noreply@blogger.com0